കഞ്ചാവ് കേസ് പ്രതിയുടെ കസ്റ്റഡി മരണം: പൊലീസിനു പിന്നാലെ എക്‌സൈസും ലോക്കപ്പ് മർദനത്തിൽ പ്രതിക്കൂട്ടിൽ; ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി
ക്രൈം ഡെസ്‌ക്
കൊച്ചി: വാരാപ്പുഴയിലും നെടുങ്കണ്ടത്തും പൊലീസിനാൽ ചീത്തപ്പേര് കേട്ട സർക്കാരിന് ഗുരുവായൂരിൽ നിന്നും എക്‌സൈസ് വക കൊലക്കേസ്..! സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതി ലോക്കപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റാരോപിതരായ എക്‌സൈസ് ജീവനക്കാർക്കെതിരെ കൊലക്കുറ്റം ചുമത്തി. മലപ്പുറം തിരൂർ സ്വദേശിയായ രഞ്ജിത്താണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്.
യുവാവിനെ കസ്റ്റഡിയിലെടുത്ത ഉദ്ദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും കുറ്റാരോപിതരായ എക്സൈസ് പ്രിവന്റീവ് ഓഫീസർന്മാരെ സസ്പെന്റ് ചെയ്യാൻ നിർദേശം നൽകിയതായും അഡി. എക്സൈസ് കമ്മീഷണർ അറിയിച്ചു. കസ്റ്റഡിമരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രഞ്ജിത്ത് മരണണപ്പെട്ടത് തലയ്ക്കും മുതുകിനുമേറ്റ ക്ഷതം കാരണമെന്ന് ഫോറൻസിക് റിപ്പോർട്ട്.മർദനത്തിൽ തലയ്ക്കുണ്ടായ ക്ഷതം മൂലം രഞ്ജിത്തിന് രക്തസ്രാവമുണ്ടായതായി ഫോറൻസിക് ഡോക്ടർന്മാർ പോലീസിന് മൊഴി നൽകി.
അതേസമയം, രഞ്ജിത്തിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ട് ശനിയാഴ്ച കോടതിയിൽ സമർപ്പിക്കുമെന്നും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് മലപ്പുറം തിരൂർ തൃപ്രങ്ങോട്ട് കൈമലശ്ശേരി കരുമത്തിൽ വാസുദേവന്റെ മകൻ രഞ്ജിത്ത് കുമാറിനെ കഞ്ചാവ് കൈവശംവെച്ചതിന് ഗുരുവായൂർ എക്സൈസ് പിടികൂടിയത്. ഗുരുവായൂർ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് പിടികൂടിയ രഞ്ജിത്തിനെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കാൻ ജീപ്പിൽ കൊണ്ടുപോകുന്നതിനിടെ ഇയാൾക്ക് അപസ്മാരത്തിന്റെ ലക്ഷണം കണ്ടെന്നും വായിൽനിന്ന് നുരയും പതയും വന്നെന്നുമായിരുന്നു എക്സൈസ്‌പോലീസിൽ നൽകിയ മൊഴി.
പ്രതി വളരെ അവശനായപ്പോൾ അടിയന്തരചികിത്സ കിട്ടാൻ ഏറ്റവും അടുത്തുള്ള പാവറട്ടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചു. പക്ഷേ, അതിനുമുമ്പോ മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രിയിലെ ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പാവറട്ടി പോലീസാണ് കേസിൽഅന്വേഷണം നടത്തിയത്.