മീൻ കച്ചവടത്തിന്റെ മറവിൽ വാടകവീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം; 8.76 ഗ്രാം ബ്രൗണ്‍ ഷുഗറുമായി അടിപിടി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: മീന്‍കച്ചവടത്തിന്റെ മറവിൽ വാടകവീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം. ഒരാൾ അറസ്റ്റിൽ. പാറക്കുളം അന്താരപ്പറമ്പ് വീട്ടില്‍ പ്രദീപന്‍ ആണ് പിടിയിലായത്. ഇയാൾ മുപ്പത്തോളം അടിപിടി കേസുകളിൽ പ്രതിയും ബ്രൗണ്‍ ഷുഗറിനു അടിമയുമാണ്. നർകോട്ടിക്‌സ് ഫോഴ്സ് നടത്തിയ പരിശോധനയിലാണ് വാടകവീട്ടില്‍ നിന്നും 8.76 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഇയാൾ പോലീസ് പിടിയിലാകുന്നത്.

നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും പന്തീരാങ്കാവ് സബ് ഇന്‍സ്‌പെക്ടര്‍ വി.എല്‍. ഷിജുവും നടത്തിയ പരിശോധനയിലാണ് 8.76 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ ചേവായൂര്‍, ഫറോക്ക്, കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലും മലപ്പുറം, എറണാകുളം, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളിലും മുപ്പതോളം അടിപിടി, കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ് പ്രദീപന്‍. പ്രദീപന്‍ ലഹരിക്ക് അടിമയാണെന്നും ബ്രൗണ്‍ ഷുഗര്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.

ലഹരിമരുന്ന് വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് ആഴ്ചകളായി വീട് നിരീക്ഷിച്ചുവരുകയായിരുന്നു. പിടികൂടിയ മയക്കുമരുന്നിന്ന് ചില്ലറ വിപണിയില്‍ രണ്ടര ലക്ഷത്തോളം രൂപ വിലവരും. ബോട്ടുണ്ടെന്നും മീന്‍കച്ചവടമാണെന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് വീട് വാടകയ്‌ക്കെടുത്തിരുന്നത്.

ഫോണ്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍. ഗണേഷ് കുമാര്‍ പറഞ്ഞു.