വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ; പിടിയിലായത് ആർപ്പൂക്കര സ്വദേശി

Spread the love

കോട്ടയം: വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ.

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത മയക്കുമരുന്ന് ഇനത്തില്‍പെട്ട കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച ആർപ്പൂക്കര വില്ലൂന്നി ഷാപ്പ്പടി ഭാഗം കൊച്ചുപറമ്പിൽ ആദിത്യൻ വിനോദ് (19) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തൊണ്ണംകുഴി വില്ലൂന്നി റോഡിൽ സെന്റ് ജോസഫ് സ്കൂളിന് സമീപം റോഡ് ഭാഗത്ത് വെച്ച് 10 ഗ്രാം കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വെച്ച് സൂക്ഷിച്ചിരിക്കുന്നതായി കാണപ്പെട്ട പ്രതിയെ നിയമാനുസരണം അറസ്റ്റ് ചെയ്യുകയായിരുന്നു. എസ് ഐ ഷൈജു രാഘവൻ, SI Shaiju സിപിഒ ജസ്റ്റിൽ ജോയ്, സിപിഒ അനൂപ്, സിപിഒ ശ്രീനീഷ് തങ്കപ്പൻ, സിപിഒ ലിബിൻ മാത്യു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group