video
play-sharp-fill

പൊലീസ് സംഘത്തിന്റെ വാഹന പരിശോധനയ്ക്കിടെ നാലു കിലോ കഞ്ചാവ് ഉപേക്ഷിച്ച് പ്രതികൾ രക്ഷപെട്ടു; പിടിച്ചെടുത്തത് രണ്ടു ലക്ഷത്തോളം രൂപ വിലയുള്ള കഞ്ചാവ്

പൊലീസ് സംഘത്തിന്റെ വാഹന പരിശോധനയ്ക്കിടെ നാലു കിലോ കഞ്ചാവ് ഉപേക്ഷിച്ച് പ്രതികൾ രക്ഷപെട്ടു; പിടിച്ചെടുത്തത് രണ്ടു ലക്ഷത്തോളം രൂപ വിലയുള്ള കഞ്ചാവ്

Spread the love
ക്രൈം ഡെസ്‌ക്
പാലക്കാട്: ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ സംഘം നാലു കിലോ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
പൊള്ളാച്ചി പാലക്കാട് സംസ്ഥാന പാതയിൽ എലപ്പുള്ളി, പേട്ടയിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. മാർക്കറ്റിൽ രണ്ടു ലക്ഷത്തോളം രൂപയാണ് കഞ്ചാവിന് വില വരുന്നത്.
സംസ്ഥാന പോലീസ് മേധാവിയുടെ  മേൽനോട്ടത്തിൽ എല്ലാ ജില്ലാകളിലും ലഹരി വേട്ടയ്ക്കായി രൂപീകരിച്ച ഡാൻസാഫ്  സ്‌ക്വാഡിന്റെ നേതൃത്ത്വത്തിലാണ് പ്രത്യേക പരിശോധന നടത്തിയത്.
പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രമിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പരിശോധന ശക്തമായതോടെ പിടിക്കപ്പെടാതിരിക്കാനാണ് കഞ്ചാവ് ഉപേക്ഷിച്ചത് എന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ  കണ്ടെത്തിയിരുന്നു.
പാലക്കാട് ഡിവൈഎസ്പി സാജു കെ എബ്രഹാം കസബ സബ് ഇൻസ്‌പെക്ടർ വിപിൻ കെ.വേണുഗോപാൽ ഡാൻസാഫ് സ്‌ക്വാഡ് എസ്.ഐ എസ് ജലീൽ,  വി.ജയകുമാർ, ടി.ആർ സുനിൽകുമാർ , സുരേഷ്, രമേശ്, സിഎസ് സാജിദ്, ആർ.വിനീഷ്, ആർ. വിജയാനന്ദ്, ആർ. രാജീദ്, എച്ച്. ഷാജഹാൻ, എസ്.ഷമീർ എന്നിവരടങ്ങിയ  സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.