ഒരു കിലോ 800 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ: പിടികൂടിയത് ട്രെയിനിൽ കടത്തിയ കഞ്ചാവ്

Spread the love

ക്രൈം ഡെസ്ക് 

video
play-sharp-fill

ഒറ്റപ്പാലം : 1കിലോ 800 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശിയെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഒറ്റപ്പാലം പോലീസും സംയുക്കമായി നടത്തിയ പരിശോധനക്കിടെ പിടികൂടി. ആസാം, നാഗോൺ സ്വദേശി നസീറുൽ ഇസ്ലാമി (27 ) നെയാണ് രാത്രി ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷൻ പരിസരത്തിൽ നിന്നും പിടികൂടിയത്

സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രമിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി ബാബു തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ആസ്സാമിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിച്ചിട്ടു വന്നതെന്ന് പ്രതി മൊഴി നൽകി. ട്രൈയിൻ മാർഗ്ഗം ഒറ്റപ്പാലം എത്തി ശേഷം ബസ് കയറാൻ വരുന്ന സമയത്താണ് പിടിയിലായത്.

പട്ടാമ്പി ഭാഗത്തേക്ക് കൊണ്ടു പോകുന്ന കഞ്ചാവാണ് പിടികൂടിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരാണ് പ്രധാന ഉപഭോക്താക്കൾ.

പിടിച്ചെടുത്ത കഞ്ചാവിന് 2 ലക്ഷം രൂപ വില വരും. ഒറ്റപ്പാലം സി ഐ എം.സുജിത്ത്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ സി.വിജയാനന്ദ്, റഹീം മുത്തു, ആർ. വിനീഷ്, ആർ. രാജീദ്, ദിലീപ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.