ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവം ; കേസിലെ പ്രതിയായ ഒഡീഷ സ്വദേശി കോട്ടയം സബ് ജയിലിൽ കുഴഞ്ഞു വീണ് മരിച്ചു

Spread the love

കോട്ടയം :  ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയായ ഒഡീഷ സ്വദേശി കോട്ടയം സബ് ജയിലിൽ കുഴഞ്ഞു വീണ് മരിച്ചു.

ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണ് മരിച്ചത്. കോട്ടയം നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിലെ വാടകവീട്ടിൽ നിന്നും കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ആറു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ പ്രതിയാണ് ഇയാൾ.

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതി ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഇയാളെ ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.