
വൻതോതിൽ കഞ്ചാവ് എത്തിച്ച് മണിമലയിലും കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലും ചില്ലറ വില്പന; വീട്ടിൽ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവ് പിടികൂടിയ കേസിലെ രണ്ടാം പ്രതിയെ പൊൻകുന്നം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
പൊൻകുന്നം: 2024 നവംബർ മാസത്തിൽ മണിമലയിൽ നിന്നും ഒന്നര കിലോ ഉണക്ക കഞ്ചാവ് വില്പന ലക്ഷ്യമാക്കി വീട്ടിൽ സൂക്ഷിച്ച കുറ്റത്തിന് മണിമല സ്വദേശി ബോബിൻ ജോസ് എന്ന ആളെ അറസ്റ്റ് ചെയ്ത കേസിലെ രണ്ടാംപ്രതി പിടിയിൽ.
മണിമല വെള്ളാവൂർ പാറക്കൽ വീട്ടിൽ ബിനുമോൻ രാജു (31) എന്നയാളെ പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ബി. ബിനുവും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കുറ്റകൃത്യത്തിന് കൂട്ട് നിന്ന രണ്ടാം പ്രതിയെപ്പറ്റി സൂചന ലഭിക്കുകയും രണ്ട് പേരുടെയും മൊബൈൽ ഫോൺ രേഖകളും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടാംപ്രതി ബിനുമോൻ രാജുവിന്റെ കുറ്റകൃത്യത്തിൽ ഉള്ള പങ്ക് മനസ്സിലാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയതോതിൽ കഞ്ചാവ് എത്തിച്ച് മണിമലയിലും കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലും ചില്ലറ വില്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. ഇവർക്ക് ഏറ്റുമാനൂർ ഭാഗത്തു വെച്ച് കഞ്ചാവ് കൈമാറിയ ആളെ പറ്റി സൂചന ലഭിച്ചിട്ടുണ്ട്. ആ ആളെ സംബന്ധിച്ച് മൊബൈൽ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.