സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിൽ പൊലീസ് നടത്തിയ പരിശോധനയിൽ അറകിലോ കഞ്ചാവുമായി അഞ്ചു യുവാക്കളെ പൊലീസ് പിടികൂടി. പള്ളിക്കത്തോട് സ്വദേശി വിഷ്ണു (23), കോടിമത സ്വദേശി ജിന്റോ (23), അയ്മനം സ്വദേശി ജസ്റ്റിൻ (23), കുമാരനല്ലൂർ സ്വദേശി അർജുൻ (23), പൊൻകുന്നം സ്വദേശി ജിബിൻ (23) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
നഗരമധ്യത്തിൽ തിരുനക്കര കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ മാഫിയ സംഘം തമ്പടിച്ച് കഞ്ചാവ് കച്ചവടം ചെയ്യുന്നതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസും എക്‌സൈസ് സംഘവും നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.
കമ്പത്തു നിന്നും കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളായിരുന്നു ഇവരിൽ നിന്നും കഞ്ചാവ് വാങ്ങിയിരുന്നത്. ഒറു പൊതി കഞ്ചാവ് അഞ്ഞൂറ് രൂപ നിരക്കിലാണ് ഇവർ വിറ്റിരുന്നത്. വൻ ലാഭം ലക്ഷ്യമിട്ട് ആദ്യമായാണ് കഞ്ചാവ് വിൽപ്പന നടത്തിയതെന്ന് പ്രതികൾ പൊലീസിനോടു സമ്മതിച്ചു.