video
play-sharp-fill

പനച്ചിക്കാട് സായിപ്പ് കവലയിലെ ഷാപ്പിൽ കഞ്ചാവ് മാഫിയയുടെ അക്രമം; കള്ളിൻകുപ്പികൾ തല്ലിത്തകർത്തു; അഴിഞ്ഞാടിയത് കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ

പനച്ചിക്കാട് സായിപ്പ് കവലയിലെ ഷാപ്പിൽ കഞ്ചാവ് മാഫിയയുടെ അക്രമം; കള്ളിൻകുപ്പികൾ തല്ലിത്തകർത്തു; അഴിഞ്ഞാടിയത് കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പനച്ചിക്കാട് സായിപ്പ് കവലയിലെ കള്ളുഷാപ്പിൽ ഗുണ്ടാ- കഞ്ചാവ് മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം. കഞ്ചാവ് ലഹരിയിൽ എത്തിയ അക്രമി സംഘം ഷാപ്പിനുള്ളിൽ കയറി കള്ളിൻകുപ്പികൾ അടിച്ചു തകർക്കുകയും, ഷാപ്പിലേയ്ക്ക് എത്തിയവരെ ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയും ആക്രമിക്കുകയും ചെയ്തു. പ്രകോപനമൊന്നുമില്ലാതെയാണ് ഗുണ്ടാ സംഘം ഇവിടെ അഴിഞ്ഞാടിയത്.

തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു പനച്ചിക്കാട് സായിപ്പുകവലയിലെ ഷാപ്പിൽ അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം. പരുത്തുംപാറ പന്നിമറ്റം പ്രദേശത്ത് താമസിക്കുന്ന കഞ്ചാവ് മാഫിയ സംഘത്തിൽ ഉൾപ്പെട്ട ഒരു യുവാവും ഇയാൾക്കൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടംഗ സംഘവുമാണ് അക്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് ആറു മണിയോടെ ഷാപ്പിലേയ്ക്കു കയറി വന്ന അക്രമി സംഘം അസഭ്യം വിളിക്കുകയായിരുന്നു. തുടർന്നു, യാതൊരു പ്രകോപനവുമില്ലാതെ ഷാപ്പിൽ കള്ളു നിറച്ചു വച്ചിരുന്ന കുപ്പികൾ അടിച്ചു തകർത്തു. തുടർന്നു, ഉറക്കെ അസഭ്യം വിളിച്ച ശേഷം ഷാപ്പിലേയ്ക്കു എത്തിയവരെ കയ്യേറ്റം ചെയ്യുകയും ഹെൽമറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. തടയാനും, അക്രമികളുടെ അഴിഞ്ഞാട്ടം ചോദ്യം ചെയ്യാനും എത്തിയ ഷാപ്പ് ജീവനക്കാരെയും പ്രതികൾ ആക്രമിച്ചു.

അക്രമിസംഘം വൈകിട്ട് ആറു മണിയോടെ എല്ലാ ദിവസവും പന്നിമറ്റം റെയിൽവേ പാലത്തിനു അടിയിൽ കഞ്ചാവ് വിൽപ്പനയ്ക്കായി ഒത്തു കൂടാറുണ്ടെന്നു നാട്ടുകാർ പറയുന്നു. റെയിൽവേ പാലത്തിനു സമീപം ഒത്തു കൂടി സ്‌കൂൾ വിദ്യാർത്ഥികൾക്ക് അടക്കം ഈ മാഫിയ സംഘം കഞ്ചാവ് വിൽക്കാറുണ്ട്. കഞ്ചാവിന്റെ ലഹരിയിൽ വിദ്യാർത്ഥികളെയും യുവാക്കളെയും വഴി തെറ്റിക്കുന്ന മാഫിയ സംഘത്തിനെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ നാട്ടുകാർ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.