
തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ പിടിയിൽ. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ജിതിൻ പിടിയിലായത്. ഗസ്റ്റഡ് റാങ്കിലെ ഓഫീസനാണ് ജിതിൻ.
ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് കൃഷിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ കൂടെ താമസിക്കുന്നവരും അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ്.
കമലേശ്വരത്ത് വീടിന്‍റെ ടെറസില്‍ കഞ്ചാവ് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മൂന്ന് പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷിയില്‍ നടത്തിയതെന്ന് ജിതിൻ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.