
പലനിറത്തിലുള്ള സൈക്കിൾ പമ്പുകൾ; സംശയം തോന്നി എല്ലാം പിടിച്ചെടുത്ത് അഴിച്ച് പരിശോധിച്ചു; കണ്ടെടുത്തത് 15 കിലോയോളം കഞ്ചാവ്; സംഭവത്തിൽ നാല് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ
കൊച്ചി: സൈക്കിൾ പമ്പിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച 15 കിലോയോളം കഞ്ചാവ് പിടികൂടി. നെടുമ്പാശ്ശേരി അത്താണി കവലയിൽ വെച്ചാണ് റൂറൽ എസ്പിയുടെ ഡാൻസാഫ് സംഘം വൻതോതിൽ കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ നാല് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റിലായി.
മൂർഷിദാബാദിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്. അങ്കമാലിയിൽ നിന്നും കാക്കനാട്ടേക്ക് ഓട്ടോയിൽ കൊണ്ടുപോകുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിൽ ഉള്‍പ്പെട്ടവരാണ് ഇവരെന്നാണ് നിഗമനം. പല നിറത്തിലുള്ള സൈക്കിള്‍ പമ്പുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. തുടര്‍ന്ന് ഒരോ സൈക്കിള്‍ പമ്പും അഴിച്ച് പരിശോധിക്കുകയായിരുന്നു. സൈക്കിള്‍ പമ്പിന്‍റെ കുഴലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0