video
play-sharp-fill

ക്രിസ്മസ് ദിനത്തിൽ ഡിവൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കൊലപ്പെടുത്താൻ ശ്രമിച്ചു; കേസ് നടത്താൻ പണം കണ്ടെത്താൻ സീസർ പാലസ് ബാറിൽ ആക്രമണം നടത്തി; പൊലീസ് പിന്നാലെ എത്തിയതോടെ നിക്കക്കള്ളിയി്ല്ലാതെ വിനീത് സഞ്ജയൻ കോടതിയിൽ ഓടിക്കയറി രക്ഷപെട്ടു; പിന്നാലെ പൊലീസ് എ്ത്തിയെങ്കിലും പിടികൊടുത്തില്ല

ക്രിസ്മസ് ദിനത്തിൽ ഡിവൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കൊലപ്പെടുത്താൻ ശ്രമിച്ചു; കേസ് നടത്താൻ പണം കണ്ടെത്താൻ സീസർ പാലസ് ബാറിൽ ആക്രമണം നടത്തി; പൊലീസ് പിന്നാലെ എത്തിയതോടെ നിക്കക്കള്ളിയി്ല്ലാതെ വിനീത് സഞ്ജയൻ കോടതിയിൽ ഓടിക്കയറി രക്ഷപെട്ടു; പിന്നാലെ പൊലീസ് എ്ത്തിയെങ്കിലും പിടികൊടുത്തില്ല

Spread the love

ക്രൈം ഡെസ്‌ക്

കോട്ടയം: നഗരത്തിലെ കുപ്ര സിദ്ധ ഗുണ്ടാത്തലവൻ വിനീത് സഞ്ജയൻ വീണ്ടും ജയിലിലായി. ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, വീട് അടിച്ചു തകർക്കുകയും ചെയ്ത കേസിനു പിന്നാലെ നാഗമ്പടം സീസർ പാലസ് ഹോട്ടലിൽ യുവാവിനെ ആക്രമിച്ചു വീഴ്ത്തി മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിലാണ് ഇപ്പോൾ വിനീത് സഞ്ജയൻ കോടതിയിൽ ഹാജരായി കീഴടങ്ങിയത്.

അയ്മനം മാങ്കീഴിപ്പടിയിൽ വീട്ടിൽ വിനീത് സഞ്ജയൻ (32)  കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസിലും, കുമരകം പൊലീസിന്റെ ഒരു കേസിലും പ്രതിയാണ്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഈ കേസുകളിൽ ഇയാളെ തിങ്കളാഴ്ച് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ് ദിനത്തിൽ ഡിവൈ.എഫ്.ഐ ഒളശ യൂണിറ്റ് പ്രസിഡന്റ് ഒളശ അമിക്കാരിയിൽ വീട്ടിൽ നിധീഷ് രാജ് (26), പ്രവർത്തകൻ ശ്രീവത്സം വീട്ടിൽ അരുൺ ദാസ് (26) എന്നിവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, ഡിവൈ.എഫ്.ഐ പ്രവർത്തകനായ ഒളശ പാഞ്ചേരിയിൽ വീട്ടിൽ അതുൽ പി.ബിജുവിന്റെ (26) വീട് അക്രമി സംഘം അടിച്ചു തകർക്കുകയും ചെയ്ത കേസിലാണ് ഇപ്പോൾ കീഴട്ങ്ങിയത്.

ഈ കേസിൽ വിനീതിന്റെ കൂട്ടാളികളായ അയ്മനം പരിപ്പ് വല്യാട് ചൂരത്തറ വീട്ടിൽ ഷിജിയുടെ മകൻ അഖിൽ (19), നീണ്ടൂർ കൈപ്പുഴ ശാസ്താങ്കൽ അംബികാ ഭവനിൽ പൊന്നപ്പന്റെ മകൻ ശ്യാം മോൻ (പുട്ടാലു – 31) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു.

നാഗമ്പടം സീസർ പാലസ് ബാറിൽവച്ച്  കളക്ടറേറ്റ് പുളിമൂട്ടിൽ ഹൗസിൽ പ്രവീൺ ജോസഫ് ചാക്കോയെ (29) ആക്രമിച്ച്  ഇയാളുടെ രണ്ടേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ മാലയും കവർന്ന കേസിൽ വിനീതും കൂട്ടാളികളും പ്രതിയാണ്. ഈ കേസിൽ കളത്തിപ്പടി കാരാണി ചെമ്പോല ഭാഗത്ത് കോഴിമല വീട്ടിൽ ഫിലിപ്പ് മാത്യുവിന്റെ മകൻ രതീഷ് (22)  വടവാതൂർ ശാന്തിഗ്രാം കോളനി പുത്തൻപറമ്പിൽ വീട്ടിൽ റഹിലാൽ (24) എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു.