ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് കച്ചവടം; മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ; ഇവരിൽനിന്ന് 1.400 കിലോഗ്രാം കഞ്ചാവും 31 ഗ്രാം ഹെറോയിനും പൊലീസ് പിടിച്ചെടുത്തു

Spread the love

കായംകുളം: ആലപ്പുഴ ജില്ലയിൽ കായംകുളത്തും കരീലക്കുളങ്ങരയിലും മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ.

കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരെയാണ് കഞ്ചാവും ഹെറോയിനുമായി ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം കരീലക്കുളങ്ങര പൊലീസും ചേർന്ന് പിടികൂടിയത്.

പരിശോധനയിൽ അൽത്താഫിൽ നിന്ന് 1.400 കിലോഗ്രാം കഞ്ചാവും മുഹമ്മദ് മിറാജുൽ ഹഖിൽ നിന്ന് 31 ഗ്രാം ഹെറോയിനും പൊലീസ് പിടിച്ചെടുത്തു. അൽത്താഫിനെ രണ്ടാംകുറ്റി ഇടിയോടിക്കാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൻ തോതിൽ ഹെറോയിൻ കൊണ്ടുവന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ മാത്രം കച്ചവടം നടത്തുന്നതാണ് മുഹമ്മദ് മിറാജുൽ ഹഖിന്റെ രീതി.