play-sharp-fill
കോളേജ് പരിസരങ്ങളിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന 105 ഗ്രാം കഞ്ചാവുമായി ഇരുപതുകാരൻ എക്സൈസ് പിടിയിൽ

കോളേജ് പരിസരങ്ങളിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന 105 ഗ്രാം കഞ്ചാവുമായി ഇരുപതുകാരൻ എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ

പാലാ: രാമപുരം ഐങ്കൊമ്പ് ഭാഗങ്ങളിലെ കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെ വശീകരിച്ച് കഞ്ചാവ് വിൽപന നടത്തി വന്നിരുന്ന ഐങ്കൊമ്പു് വടക്കേമുറിയിൽ വീട്ടിൽ ,നന്ദു മുരുകൻ, എന്നയാളെ പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ബി ബിനുവും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.

25 പൊതികളിലായി സൂക്ഷിച്ചിരുന്ന 105 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കോളേജ് വിദ്യാർത്ഥി എന്ന ഭാവത്തിൽ വിദ്യാലയങ്ങളുടെ പരിസരത്തു കൂടി കറങ്ങുന്ന ടിയാൻ കുട്ടികളെ വശീകരിച്ച് ആദ്യം സൗജന്യമായി കഞ്ചാവ് വലിക്കുന്നതിന് നൽകി വശത്താക്കിയശേഷം ഉപഭോക്താക്കളും കാരിയർമാരും ആക്കി മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

500 രുപാ 1000 രൂപാ എന്നീ നിരക്കിലുള്ള പൊതികളാക്കിയായിരുന്നു വിൽപ്പന ഒരാഴ്ച മുൻപ് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്വകാര്യ വാഹനത്തിൽ ഷാഡോ ടീം കോളേജ് പരിസരങ്ങൾ നിരിക്ഷിക്കവെ സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്നുമുതൽ ടിയാൻ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഐങ്കൊമ്പ് ഭാഗത്ത് വച്ചാണ് ടിയാനെ കഞ്ചാവുമായി പിടികൂടിയത്. ബഹുമാനപ്പെട്ട പാലാ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാലാ എക്സൈസ് റേഞ്ച് പരിധിയിലെ എല്ലാ സ്കൂളുകളിലും കോളജുകളിലും ഓരോ എക്സൈസ് ഉദ്യോഗസ്ഥരെ വീതം നിയോഗിച്ചു നിരീക്ഷണം നടത്തി വരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.എസ് അനിൽകുമാർ, പ്രിവന്റിവ് ഓഫീസർമാരായ അനീഷ് കുമാർ. കെ.വി. ബാബു മാത്യു സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ് സി.എ, എബി ചെറിയാൻ, അഭിലാഷ് എം.ജി ,നന്ദു .എം. എൻ, മിഥുൻ മാത്യു, ജിമ്മി ജോസ്,ജോബി അഗസ്റ്റിൻ, അമൽ ഷാ മാഹിൻ കുട്ടി,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സജനി. ഒ.എൻ, ജയപ്രഭ .എം .വി, ഡ്രൈവർ അജിത് കുമാർ എന്നിവർ പട്രോൾ സംഘത്തിലുണ്ടായിരുന്നു.