video
play-sharp-fill

സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥികൾ വഴി വിതരണം ചെയ്യാൻ കഞ്ചാവ്: ഈരാറ്റുപേട്ട സ്വദേശി പിടിയിലായത് പൊലീസിന്റെ രഹസ്യ നീക്കത്തിനൊടുവിൽ

സ്‌കൂൾ വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥികൾ വഴി വിതരണം ചെയ്യാൻ കഞ്ചാവ്: ഈരാറ്റുപേട്ട സ്വദേശി പിടിയിലായത് പൊലീസിന്റെ രഹസ്യ നീക്കത്തിനൊടുവിൽ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: രണ്ടു വർഷത്തോളമായി ജില്ലയുടെ വിവിധ മേഖലകളിൽ സ്‌കൂൾ വിദ്യാർത്തികളെ കാരിയർമാരാക്കി ക്ഞ്ചാവ് വിതരണം ചെയ്തിരുന്ന കഞ്ചാവ് മൊത്തവിതരണക്കാരൻ പിടിയിലായി. ഈരാറ്റുപേട്ട നടയ്ക്കൽ ഏലക്കയം മുട്ടത്തിൽപറമ്പിൽ മാഹിൻ (ഉണ്ണി മാഹിൻ -28)നെയാണ് ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബൈജുകുമാറിന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കഞ്ചാവ് കടത്തുന്ന പ്രതി സ്‌കൂൾ വിദ്യാർത്ഥികളെ കഞ്ചാവിന് അടിമയാക്കി ലഹരികടത്തിന് ഉപയോഗിക്കുകയായിരുന്നു.
തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എടുത്ത ശേഷം മാഹിൻ വൻ തോതിൽ ജില്ലയിൽ വിതരണം ചെയ്യുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് അന്വേഷണത്തിനായി ആന്റി ഗുണ്ട സ്‌ക്വാഡിനെയും ലഹരി വിമുക്ത സ്‌ക്വാഡിനെയും ജില്ലാ പൊലീസ് മേധാവി നിയോഗിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കഞ്ചാവുമായി സ്റ്റാൻഡിൽ ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ വരികയായിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്ലാശനാൽ ഭാഗത്ത് വച്ച് പൊലീസ് പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് കുതറിയോടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലം പ്രയോഗിച്ചാണ് കീഴടക്കിയത്. അന്വേഷണ സംഘത്തിൽ മേലുകാവ് എസ്‌ഐ സന്ദീപ്, പാലാ ലഹരിവിമോചന സംഘത്തിലെ എ.എസ്.ഐ ജെയ്‌മോൻ, ജയകുമാർ, കോട്ടയത്തെ സംഘാഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫിസർ മനോജ്, സിപിഒ ജീമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ജില്ലയിൽ വൻ തോതിൽ കഞ്ചാവ് എത്തിച്ച ശേഷം സ്‌കൂൾ വിദ്യാർത്ഥികൾ വഴിയാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയ ശേഷം ഇവരെ സംഘത്തിൽ ചേർക്കും. തുടർന്ന് ഇവരെ ഉപയോഗിച്ച് പുതിയ ഉപഭോക്താക്കളെ കണ്ടെത്തി കഞ്ചാവ് വിൽപന നടത്തുകയാണ് പ്രതി ചെയ്തിരുന്നത്.