video
play-sharp-fill
കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് മയക്കുമരുന്ന് ഗുളികകളുമായി എക്സൈസിന്റെ പിടിയിൽ ; മയക്കുമരുന്ന് കൈമാറുന്നതിനായി ഇടപാടുകാരെ കാത്ത് നിൽക്കവെയാണ് എക്സൈസ് സംഘം വളഞ്ഞിട്ട് പ്രതിയെ പിടികൂടിയത് ; ലഹരി വിൽപ്പന നടത്തിയിരുന്നത് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച്

സ്വന്തം ലേഖകൻ

എറണാകുളം: കുപ്രസിദ്ധ ഗുണ്ട നീഗ്രോ സുരേഷ് മയക്കുമരുന്ന് ഗുളികകളുമായി എക്സൈസിന്റെ പിടിയിൽ. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയിരുന്നത്. ഗുണ്ടാലിസ്റ്റിൽ പെടുത്തി തടവിൽ പാർപ്പിച്ചിരുന്ന ഇയാൾ അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.

നീഗ്രോ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് ബാലൻ ആണ് നൈട്രോസെപാം സെഡേറ്റീവ് ഗുളികകളുമായി എറണാകുളം എക്സൈസിന്‍റെ പിടിയിലായത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് മയക്ക് മരുന്ന് എത്തിച്ച് നൽകുന്നത് സുരേഷായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണം, അടിപിടി, ഭവനഭേദനം , ഭീഷിണിപ്പെടുത്തൽ, മയക്കുമരുന്ന് കടത്തൽ എന്നീ കുറ്റകൃത്യങ്ങൾക്ക് വിവിധ സ്റ്റേഷനുകളിൽ സുരേഷിനെതിരെ നിലവിൽ കേസുകൾ ഉണ്ട്. ഗുണ്ടാലിസ്റ്റിൽ പെടുത്തി തടവിൽ പാർപ്പിച്ചിരുന്ന ഇയാൾ അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.

മയക്കുമരുന്ന് കൈമാറുന്നതിനായി ഇടപാടുകാരെ കാത്ത് കടവന്ത്ര മാതാനഗർ റോഡിൽ നിൽക്കുകയായിരുന്ന ഇയാളെ എക്സൈസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ലഹരി ഉപയോഗിച്ചിരുന്ന പ്രതി അക്രമാസക്തനാവുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് എക്സൈസ് സംഘം സുരേഷിനെ കീഴടക്കിയത്.