ഗ്യാങ്സ്റ്ററെ മിന്നു കെട്ടിയ ലേഡി ഡോണ്‍; ഭര്‍ത്താവിന്റെ അച്ഛനെ കൊന്നതിന് പകരം വീട്ടിയത് സിനിമാ സ്റ്റൈലില്‍; എയര്‍ ഇന്ത്യ ക്രൂ മെമ്പറെ കൊലപ്പെടുത്തിയ കാജല്‍ അറസ്റ്റില്‍; കപിലിന്റെ ഭാര്യയും അഴിക്കുള്ളില്‍
ഡല്‍ഹി: എയര്‍ ഇന്ത്യ ക്രൂ മെമ്പറായിരുന്ന സൂരജ് മന്‍ എന്ന യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ‘ലേഡി ഡോണ്‍’ പിടിയിലാകുമ്ബോള്‍ പൂറത്തു വരുന്നത് നിര്‍ണ്ണായക വിവരങ്ങള്‍.
ഗുണ്ടാനേതാവായ കാജല്‍ കത്രിയെന്ന ലേഡി ഡോണ്‍ ആണ് ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ഒളിവില്‍ കഴിയുന്നതിനിടെ ഹരിയാനയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പര്‍വേഷ് മന്‍, കപില്‍ മന്‍ എന്നിവര്‍ നയിക്കുന്ന രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് സൂരജിന്റെ കൊലയില്‍ കലാശിച്ചത്. ഇരുവരും മണ്ഡോലി ജയിലിലാണിപ്പോള്‍. കപില്‍ മന്നിന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് പര്‍വേഷ് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നത്. പര്‍വേഷിന്റെ സഹോദരനാണ് സൂരജ്.
പര്‍വേഷിന് സാമ്പത്തിക സഹായം ചെയ്തിരുന്നത് സൂരജായിരുന്നു. ജയിലില്‍ കഴിയുന്ന ഗുണ്ടാനേതാവ് കപില്‍ മന്നുമായി 2019-ല്‍ തന്റെ വിവാഹം
കഴിഞ്ഞതായി കാജല്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹശേഷം കപിലിന്റെ ഗുണ്ടാസംഘത്തിലെ സജീവ അംഗമായി കാജല്‍ മാറുകയായിരുന്നു. ഭര്‍ത്താവിന്റെ അച്ഛന്റെ കൊലയ്ക്കുള്ള പകരം വീട്ടലായിരുന്നു സൂരജിന്റെ കൊല.
സൂരജിന്റെ കൊലപാതകം നടത്തുന്നതിനു മുന്‍പ് കാജല്‍ ജയിലിലുള്ള ഭര്‍ത്താവിനെ സന്ദര്‍ശിച്ച് ഗൂഡാലോചന ആസൂത്രണം ചെയ്തെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാ നിയമപ്രകാരം കാജലിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡി.സി.പി മനീഷ് കുമാര്‍ മിശ്ര അറിയിച്ചു.
2023 ജനുവരി 19നാണ് എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അംഗമായ സൂരജ് കൊല്ലപ്പെടുന്നത്. നോയിഡയിലെ ജിമ്മില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സൂരജിനെ കൊലപ്പെടുത്തിയത്.
നവീന്‍ ശര്‍മ എന്നയാള്‍ക്ക് 1.5 ലക്ഷം രൂപ അഡ്വാന്‍സ് ആയി നല്‍കിയാണ് കൊലയ്ക്കാവശ്യമായ ആയുധങ്ങള്‍ തയാറാക്കിയത്.
ബാക്കി പണം നല്‍കും മുന്‍പേ നവീന്‍ ശര്‍മ പൊലീസിന്റെ പിടിയിലായി. ഒളിവിലായിരുന്ന കാജലിന്റെ തലയ്ക്ക് പൊലീസ് 25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കപിലിന്റെ അഭാവത്തില്‍ 2019 -20 കാലഘട്ടത്തില്‍ ഗുണ്ടാസംഘത്തെ നയിച്ചിരുന്നത് കാജലായിരുന്നു.