video
play-sharp-fill

ജനനേന്ദ്രിയം മുറിച്ച സംഭവം; താന്‍ തെറ്റുകാരനല്ല; ഗൂഢാലോചനയില്‍ ഡിജിപി. ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ

ജനനേന്ദ്രിയം മുറിച്ച സംഭവം; താന്‍ തെറ്റുകാരനല്ല; ഗൂഢാലോചനയില്‍ ഡിജിപി. ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് ജനനേന്ദ്രിയം മുറിച്ച കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന് സ്വാമി ഗംഗേശാനന്ദ. കേസിലെ ഗൂഢാലോചനയില്‍ ഡിജിപി ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്നും എല്ലാം മാഡത്തിന്റെ അറിവോടെയാണെന്നും ഗംഗേശാനന്ദ പറഞ്ഞു. കേസില്‍ യുവതിയേയും ആണ്‍സുഹൃത്ത് അയ്യപ്പദാസിനേയും പ്രതിചേര്‍ക്കാന്‍ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.

‘പലയിടത്തും പീഡനങ്ങളും മറ്റും നടക്കുന്നുണ്ട്. അവർക്കെതിരെ പരാതി നൽകുകയും കോടതി ശിക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ എന്റെ കാര്യത്തിൽ അങ്ങനെയല്ല. യഥാർഥത്തിൽ പീഡിപ്പിക്കപ്പെട്ടത് ഞാനാണ്. ഒരു തെറ്റ് ചെയ്താൽ എന്നെ ശിക്ഷിക്കുകയല്ലേ വേണ്ടത്? അല്ലാതെ, ജനനേന്ദ്രിയം മുറിക്കുകയാണോ വേണ്ടത്? എന്നിട്ടും ആരെയും കുറ്റപ്പെടുത്തിയില്ലല്ലോ. ആർക്കെതിരെയും ഞാൻ പരാതി കൊടുത്തിട്ടുമില്ല. ഈ ലോകം മുഴുവൻ ഞാൻ കുറ്റക്കാരാനാണെന്ന് അറിയപ്പെട്ടു തുടങ്ങി. ഇനി ഞാൻ എന്ത് കുറ്റം സമ്മതിക്കാനാണ്.’–സ്വാമി പറഞ്ഞു.

2017 മേയ് 19 തിരുവനന്തപുരം പേട്ടയിൽ രാത്രിയായിരുന്നു സംഭവം. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർഥിനി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി. ഇതനുസരിച്ചാണ് പൊലീസ് കേസെടുത്തു മുന്നോട്ടു പോയത്. എന്നാൽ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം നടത്തിയതു പെൺകുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിർബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞിരുന്നു. ഇതോടെ കേസിൽ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാകുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണര്‍ന്നപ്പോള്‍ രക്തം ചീറ്റുന്നതാണ് കണ്ടതെന്നും ഗംഗേശാനന്ദ പറയുന്നു. താന്‍ ഉപയോഗിച്ചിരുന്ന ഇന്നോവ കാര്‍ 24 ലക്ഷം രൂപ ചെലവാക്കി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വാങ്ങി നല്‍കിയതാണെന്നും ഗംഗേശാനന്ദ പറയുന്നു. തനിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരാണ് എല്ലാത്തിനും പിന്നിലെന്നാണ് ഗംഗേശാനന്ദ പറയുന്നത്.

പരാതിക്കാരിയായ യുവതിയും ആണ്‍സുഹൃത്ത് അയ്യപ്പദാസും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസ്സമാകുമെന്ന് കരുതിയാണ് ഗൂഢാലോചന നടത്തിയത്. കേസില്‍ ഇരുവരേയും പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. തന്നെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ലിംഗം മുറിച്ചതെന്നാണ് പേട്ട പോലീസില്‍ ആദ്യം നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞിരുന്നത്. എന്നാല്‍ അത്തരത്തിലല്ല കാര്യങ്ങളെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

യുവതിയും അയ്യപ്പദാസും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടില്‍ വലിയ സ്വാധീനമുള്ള സ്വാമി ഇതിന് തടസ്സമാകുമെന്ന് കരുതി ഇരുവരും വര്‍ക്കലയിലും കൊല്ലത്തും വെച്ച് കൂടിക്കാഴ്ച നടത്തുകയും ഗൂഢാലോചന നടത്തുകയുമായിരുന്നു. ലിംഗം മുറിക്കുന്നതിന് മുന്നോടിയായി ഇരുവരും ഇന്റര്‍നെറ്റില്‍ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കണ്ട് മനസ്സിലാക്കിയിരുന്നു. പ്രതി ചേര്‍ക്കാമെന്ന് നിയമോപദേശം ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.