play-sharp-fill
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചിട്ട് രണ്ട് വർഷം :മജിസട്രേറ്റിന്  നല്കിയ മൊഴി പെൺകുട്ടി തിരുത്തിയതോടെ കുറ്റപത്രംപോലും നല്കാനാകാതെ പൊലിസ്

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചിട്ട് രണ്ട് വർഷം :മജിസട്രേറ്റിന് നല്കിയ മൊഴി പെൺകുട്ടി തിരുത്തിയതോടെ കുറ്റപത്രംപോലും നല്കാനാകാതെ പൊലിസ്

സ്വന്തംലേഖകൻ

തിരുവനന്തപുരം: പീഢനമാരോപിച്ച യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ രണ്ടു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിക്കേണ്ടിയിരുന്നത്. എന്നാൽ സംഭവം നടന്നു രണ്ടു വർഷം തികഞ്ഞിട്ടും കുറ്റപത്രം കോടതിയിൽ എത്തിയിട്ടില്ല. ജനനേന്ദ്രിയം ഛേദിച്ച പെൺകുട്ടി മജിസ്ര്േടറ്രിന് നല്കിയ രഹസ്യ മൊഴി ഹൈക്കോടതി തിരുത്തിയതും ക്രൈംബ്രാഞ്ചിന് തിരിച്ചടിയായി .വിപരീതാർത്ഥത്തിലുള്ള രണ്ടു വ്യത്യസ്ത മൊഴികൾ നിലനിൽക്കുന്നതിനാലാണ് കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരിക്കുന്നത്. ഇത്തരം ലൈംഗിക പീഡനക്കേസുകളിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് സംഭവം നടന്നു രണ്ടു വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാതിരിക്കുന്നത്.കേരളത്തെ പിടിച്ചു കുലുക്കിയ ജനനേന്ദ്രിയ ഛേദന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നിസ്സഹായാവസ്ഥയിലാണ് . പെൺകുട്ടി മജിസ്‌ട്രേറ്റിനു മുന്നിൽ നല്കിയ രഹസ്യ മൊഴി ബലാത്സംഗ ശ്രമത്തിനിടെ രക്ഷപ്പെടാനാണ് ഈ കൃത്യം നടത്തിയത് എന്നാണ്. ഗംഗേശാനന്ദയെ അകത്ത് പോയത് പെൺകുട്ടിയുടെ ഈ ശക്തമായ മൊഴിയായിരുന്നു. ആശുപത്രി കിടക്കയിൽ നിന്നാണ് മജിസ്‌ട്രേറ്റ് ഗംഗേശാനന്ദയെ റിമാൻഡ് ചെയ്യാൻ ഉത്തരവിടുന്നത്. മജിസ്‌ട്രേറ്റിനു മുന്നിൽ പെൺകുട്ടി നൽകിയ രഹസ്യമൊഴിക്ക് നേരെ കടകവിരുദ്ധമായ മൊഴിയാണ് പെൺകുട്ടി ഹൈക്കോടതിയിൽ നൽകിയത്. സ്വാമിയെ രക്ഷിക്കാൻ ഉദ്ദേശിച്ചുള്ള സത്യവാങ്മൂലം ഹൈക്കോടതിയിൽ പെൺകുട്ടി സമർപ്പിച്ചതോടെ കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നോട്ടു പോകാനാകാതെ നിലവന്നത്.ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ബലാത്സംഗ ശ്രമത്തിനിടെ താൻ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്നു പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബ്രാഞ്ചിനു കൈമാറണമെന്നു റേഞ്ച് ഐജി മനോജ് ഏബ്രഹാം റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുക്കുന്നത്. അടിക്കടി പെൺകുട്ടി മൊഴിമാറ്റിയതിനാൽ കേസിൽ ആദ്യം മുതൽ പൊലീസിന് മുന്നോട്ടു പോകാൻ തടസങ്ങൾ നിലനിന്നിരുന്നു.അതേസമയം ലിംഗം ഛേദിച്ച സംഭവത്തിനു പിന്നിൽ കരുക്കൾ നീക്കിയത് എഡിജിപി സന്ധ്യയെന്ന വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ അന്ന് രംഗത്തു വരുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് ഈ കേസ് നീങ്ങുന്നത്. സന്ധ്യയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇങ്ങനെയൊന്നും നടക്കില്ലയെന്നും ഗംഗേശാനന്ദ ആരോപിച്ചിരുന്നു.