അർജുന് വേണ്ടിയുള്ള ​ഗം​ഗാവലി പുഴയിലെ തെരച്ചിൽ നിർത്തില്ലെന്നും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാ‍ൽ സാഹചര്യം നോക്കി മാത്രം തെരച്ചിൽ തുടരുമെന്നും കാർവാർ എംഎൽഎ; അർജുന്റെ കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് പരിശോധന, തെരച്ചിൽ നടത്തുന്നത് നാവിക സേനയും ഐബോഡും കണ്ടെത്തിയ സ്പോട്ടുകളിൽ

Spread the love

ബെം​ഗളൂരു: ഷിരൂരിലെ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള ​ഗം​ഗാവലി പുഴയിലെ തെരച്ചിൽ നിർത്തില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ.

നാളെ റെഡ് അലർട്ട് ആയതിനാൽ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചിൽ തുടരുകയെന്നും എംഎൽഎ അറിയിച്ചു. സാഹചര്യം അനുകൂലമല്ലെങ്കിൽ തൽക്കാലം ഒരു ദിവസം മാത്രമേ തെരച്ചിൽ നിർത്തുകയുളളൂ. നാവിക സേനയും ഐബോഡും കണ്ടെത്തിയ സ്പോട്ടുകളിൽ ആണ് പരിശോധന തുടരുന്നതെന്നും സതീഷ് സെയിൽ പറഞ്ഞു.

അർജുന്റെ കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് പരിശോധന. ഇന്ന് ​ഗം​ഗാവലി പുഴയിൽ നടത്തിയ തെരച്ചിലിൽ ലോറിയുടെ ഭാ​ഗം കണ്ടെത്തി. ലോറിയുടെ പിൻഭാഗത്തെ ടയറുകൾ ആണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. 4 ടയറുകളോട് കൂടിയ പിൻഭാഗമാണ് കണ്ടെത്തിയത്. ഇവ ​ഗ്യാസ് ടാങ്കർ ലോറിയുടേതാണോയെന്ന സംശയവും ഉയരുന്നുണ്ട്.