വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു ; മൂന്നുപേരെ തിരഞ്ഞ് പൊലീസ് ; രണ്ട് പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വീട്ടില്‍ അതിക്രമിച്ച് കടന്ന മൂന്നുപേര്‍ ബലാത്സംഗം ചെയ്‌തെന്നാണു പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മൂന്നു ദിവസം മുന്‍പ് രാത്രിയിലാണ് സംഭവമുണ്ടായതെന്ന് യുവതി പറഞ്ഞു.

പത്തനംതിട്ടയില്‍ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടില്‍ കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണു പരാതിയില്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെക്കുറിച്ചു കൃത്യമായ സൂചനകള്‍ യുവതി പൊലീസിനു നല്‍കിയതായാണ് വിവരം. രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സൂചനയുണ്ട്.