ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അമ്മയെയും ആറ് വയസുകാരി മകളെയും കൂട്ടബലാൽസംഗത്തിന് ഇരയാക്കി കനാലിൽ ഉപേക്ഷിച്ചു; വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികിൽ കാത്ത് നിന്ന അമ്മയ്ക്കും മകൾക്കും ഏൽക്കേണ്ടി വന്നത് കൊടുംക്രൂരത

Spread the love

സ്വന്തം ലേഖകൻ

ഡെറാഡൂൺ: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അമ്മയെയും ആറ് വയസുകാരി മകളെയും കൂട്ടബലാൽസംഗത്തിന് ഇരയാക്കി. തീർഥാടനത്തിന് ശേഷം മടങ്ങവേ ആയിരുന്നു കൊടുംക്രൂരത.

ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ റൂർക്കിയിൽ ഞായറാഴ്‌ച രാത്രിയോടെ ആയിരുന്നു സംഭവം. രാത്രി മറ്റ് വാഹനങ്ങളൊന്നും കിട്ടാതെ വന്നപ്പോൾ വഴിയരികിൽ വണ്ടി കാത്ത് നിന്ന അമ്മക്കും മകൾക്കും സോനു എന്നയാൾ കാറിൽ ലിഫ്‌റ്റ്‌ വാഗ്‌ദാനം ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറിൽ ഉണ്ടായിരുന്നു. യാത്രക്കിടെ യുവതിയെയും ആറുവയസുകാരി മകളെയും സോനുവും കൂട്ടാളികളും കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ ശേഷം കനാലിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

പാതിരാത്രി ഒരുവിധം രക്ഷപെട്ട് പോലീസ് സ്‌റ്റേഷനിൽ എത്തിയ യുവതി കാര്യങ്ങൾ വിശദീകരിച്ച് പരാതി നൽകുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്ന് മാത്രമാണ് യുവതി നൽകിയ വിവരം.

കാറിൽ എത്ര പേരുണ്ടായിരുന്നെന്നോ ആരൊക്കെയാണെന്നോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. ഇരുവരും ബലാൽസംഗത്തിന് ഇരയായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. ഇവരെ റൂർക്കിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.