
പൊഴിയൂര്‍: ആണ്‍ സുഹൃത്തിനൊപ്പം പൊഴിയൂര്‍ ബച്ചിലെത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാം പ്രതി പിടിയില്‍.
പൊഴിയൂര്‍ പൊയ്പ്പള്ളിവിളാകം സ്വദേശി മത്സ്യതൊഴിലാളിയായ സാജൻ (29) ആണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി പൊഴിയൂര്‍ സ്വദേശി ഐബിൻ (34) പെണ്‍കുട്ടിയുടെ സുഹൃത്ത് ശരത്ചന്ദ്രൻ (19) എന്നിവരെ രണ്ടാഴ്ച മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാട്ടിലും കര്‍ണാടകയിലും ഹാര്‍ബറുകളിലാണ് സാജൻ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും ട്രെയിനില്‍ വരുന്നതായി വിവരമറിഞ്ഞ് പൊഴിയൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പ്രതിയെ പിന്തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കുടുക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസിനെ കണ്ട് പേട്ട റെയില്‍വേ സ്റ്റേഷനില്‍ ചാടി രക്ഷപ്പൊടാൻ ശ്രമിക്കുന്നതിനിടയില്‍ സാജനെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.