കൂട്ടമാനഭംഗത്തിന് ഇരയായ യുവതി ഡാന്‍സ് ബാറിലടക്കം ജോലി ചെയ്തു; കോഴിക്കോട് മസാജ് പാര്‍ലര്‍ നടത്തി; സംഭവശേഷം യുവതിയെ കണ്ടെത്തിയത് കോഴിക്കോട് നിന്നും; യുവതിയെ ബംഗളൂരുവില്‍ എത്തിച്ചത് മുഹമ്മദ് ബാബു; ഇയാളുടെ നേതൃത്വത്തില്‍ കേരളത്തിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍; ബംഗളൂരു കൂട്ടബലാത്സംഗ കേസിന്റെ അന്വേഷണം കേരളത്തിലേക്കും നീളുന്നു

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: ബംഗളൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കോഴിക്കോട് നിന്നും കണ്ടെത്തി. പീഡനത്തിനിരയായ യുവതിക്ക് കേസിലെ രണ്ടാം പ്രതി മുഹമ്മദ് ബാബുവിനെ പരിചയമുണ്ടെന്നും ഇയാളാണ് യുവതിയെ ബംഗളൂരുവില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ട്.

കര്‍ണാടകയിലും തെലങ്കാനയിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങള്‍ നടത്തി വന്നിരുന്ന മുഹമ്മദ് ബാബുവിനു സംഘത്തിനും കേരളത്തിലും ഇത്തരം ഇടങ്ങളുണ്ടെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വര്‍ഷം മുന്‍പാണ് ധാക്ക സ്വദേശിനിയായ യുവതി യു.എ.ഇയിലേക്ക് പോയത്. അവിടെ ഡാന്‍സ് ബാറിലടക്കം യുവതി ജോലി ചെയ്തിരുന്നു. പിന്നീട് മുഹമ്മദ് ഇവരെ ബംഗളൂരുവില്‍ എത്തിച്ചു.

മുഹമ്മദിന്റെ സംഘവുമായി അടുപ്പമുണ്ടായിരുന്ന യുവതി അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ സംഘവുമായി തെറ്റിയ യുവതി കോഴിക്കോട് മാസാജ് പാര്‍ലര്‍ നടത്തിവരികയായിരുന്നു.

ബംഗളൂരു രാമമൂര്‍ത്തി നഗറിലെ വീട്ടില്‍ വച്ചാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. പ്രതികള്‍തന്നെ മൊബൈലില്‍ ഇത് പകര്‍ത്തുകയും ചെയ്തു.

സാമ്പത്തിക തര്‍ക്കത്തെ ചൊല്ലിയാണ് യുവതിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയതും ക്രുരമായി പീഡിപ്പിച്ചതും. രണ്ട് സംഘം തമ്മിലുള്ള പകയാണ് ഇതിനു കാരണം.