
പട്ന: കുരങ്ങൻമാരുടെ ആക്രമണത്തിൽ പത്താം ക്ലാസുകാരിക്ക് ദാരുണാന്ത്യം. വീടിനു മുകളിൽ നിന്ന കുരങ്ങൻമാരുടെ സംഘം തള്ളിയിട്ടു ബീഹാർ സ്വദേശിയായ പ്രിയ കുമാർ (15) എന്ന പെൺകുട്ടിയാണ് മരിച്ചത്. ടെറസിൽ ഇരുന്ന് പഠിക്കുകയായിരുന്നു പ്രിയ കുമാറിന്റെ അടുത്തേക്കെത്തിയ ഒരു കൂട്ടം കുരങ്ങൻമാർ പെൺകുട്ടിയെ ഉപദ്രവിച്ചെന്ന് ദൃക്സാക്ഷി പറഞ്ഞു.
കുരങ്ങൻമാരുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാനായി പ്രിയ ഗോവണിയിലേയ്ക്ക് ഓടി. എന്നാൽ, കൂട്ടത്തിലെ ചില കുരങ്ങൻമാർ അക്രമാസക്തരാകുകയും പെൺകുട്ടിയെ ടെറസിൽ നിന്ന് തള്ളിയിടുകയും ചെയ്തെന്നാണ് പ്രദേശവാസികൾ പറയുന്നത്.
തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group