
വാക്ക് തർക്കത്തെ തുടർന്ന് സംഘർഷം ; ബാറിൽ വച്ച് ബിയര്‍ കുപ്പി കൊണ്ട് യുവാവിനെ മർദ്ദിച്ച കേസിൽ നാലംഗ സംഘം അറസ്റ്റിൽ
കോഴിക്കോട് : താമരശ്ശേരിയിലെ ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തില്‍ നാല് പേർ പിടിയില്‍. കൈതപ്പൊയില്‍ പുതിയപുരയില്‍ മുഹമ്മദ് ഷാമില്‍ (20), പുതുപ്പാടി ചെറുപറമ്ബില്‍ മുഹമ്മദ് അബ്ദുള്ള (21), മയിലള്ളാംപാറ വെള്ളിലാട്ട് വി പി അർജുൻ (21), അടിവാരം കണലാട്ടുപറമ്ബില്‍ കെ ആർ വൈഷ്ണവ് (20) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ബാറിലുണ്ടായ വാക്കുതർക്കം പിന്നീട് കൈയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ബിയർ കുപ്പി ഉപയോഗിച്ചാണ് യുവാവിനെ നാലംഗസംഘം ആക്രമിച്ചത്.
പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ പൊലീസ് വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0