തിരുവനന്തപുരത്ത് വീടുകൾക്ക് നേരെ സി.പി.എം പ്രവർത്തകരുടെ ആക്രമണം, വാതിലിൽ വാളുകൊണ്ട് വെട്ടുകയും ഭീഷണി മുഴക്കുകയും ചെയ്തു, ആക്രമണത്തിന്റെ കാരണം അറിയില്ലെന്ന് വീട്ടുകാർ, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Spread the love

തിരുവനന്തപുരം: ശ്രീകാര്യം കല്ലമ്പള്ളിയിൽ വീടുകൾക്ക് നേരെ രണ്ടം​​ഗ സംഘത്തിന്റെ ആക്രമണം.

പോങ്ങുമൂട് സ്വദേശികളായ മധു, കുട്ടൻ എന്ന മഹേഷ് എന്നിവരാണ് മാരകായുധങ്ങളുമായി വീടുകളിലെത്തി ഭീഷണിപ്പെടുത്തിയത്.

കല്ലമ്പള്ളി സ്വദേശികളായ അരുൺ, രാജീവ്, അനി എന്നിവരുടെ വീടുകൾക്ക് നേരെയായിരുന്നു ആക്രമണം. ഞായറാഴ്ച പുലർച്ചെ 2.30നായിരുന്നു സംഭവം. അർധരാത്രി വീടുകളിലെത്തിയ ഇവർ മാരകായുധങ്ങളുമായി മൂന്നുപേരുടെയും വീടുകൾ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ വാതിലിൽ വാളുകൊണ്ട് വെട്ടുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇരുവരും സി.പി.എം പ്രവർത്തകരാണ്. സി.ഐ.ടി.യു. യൂണിയൻ തൊഴിലാളിയാണ് മധു.

ഇരുവരും നിരവധി കേസുകളിൽ പ്രതികളാണെന്നാണ് നാട്ടുകാർ പറയുന്നത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.