video
play-sharp-fill
യുവാവിനെ തല്ലി ചതച്ചു; കെ. ബി ഗണേഷ് കുമാർ എം.എൽ.എക്കെതിരെ കേസ്‌

യുവാവിനെ തല്ലി ചതച്ചു; കെ. ബി ഗണേഷ് കുമാർ എം.എൽ.എക്കെതിരെ കേസ്‌

സ്വന്തം ലേഖകൻ

കൊല്ലം: ഗണേഷ് കുമാർ എംഎൽഎക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ തനിക്ക് നേരെ പ്രതികാരനടപടിയെടുത്തതായി യുവാവിന്റെ ആരോപണം. ഗണേഷ് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും താനും അമ്മയും ഗണേഷിനെ അടിച്ചെന്ന പരാതി കളവാണെന്നും പരാതിക്കാരൻ അനന്തകൃഷ്ണൻ ആരോപിച്ചു. സ്ഥലത്തുണ്ടായിട്ടും അഞ്ചൽ സിഐ നടപടിയെടുത്തില്ലെന്നും എംഎൽഎയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും അനന്തകൃഷ്ണൻ ആരോപിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു എന്ന കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ എംഎൽഎയ്ക്കും സഹായിക്കുമെതിരെ നിസാരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് ആരോപണം. നീതി ലഭിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിക്കുമെന്നും യുവാവ് വ്യക്തമാക്കി.
കെ.ബി.ഗണേഷ് കുമാറിനെതിരെ എംഎൽഎയും പിഎയും യുവാവിനെ കയ്യേറ്റം ചെയ്തെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പി.എ.പ്രദീപ് അനന്തകൃഷ്ണന്റെ തോളിൽ അടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. യുവാവിനെ ദേഹോപദ്രവം ഏൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഗണേഷ് കുമാറിനെതിരെ അഞ്ചൽ പോലീസ് കേസെടുത്തിരുന്നു. മരണവീട്ടിലേക്ക് എത്തിയ എംഎൽഎ യുടെ വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലി വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് ഭീഷണിപ്പെടുത്തി എംഎൽഎ മർദ്ദിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കെ.ബി. ഗണേഷ് കുമാർ എംഎൽഎയും ഡ്രൈവറും ചേർന്ന് യുവാവിനെ മർദ്ദിച്ചതായാണ് പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പത്തനാപുരം എംഎൽഎക്കെതിരെ പരാതി നൽകിയത്. അഞ്ചലിൽ അഗസ്ത്യകോട് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന് തന്നെ മർദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണൻ പറഞ്ഞു. മരണവീട്ടിലേക്ക് വന്നതായിരുന്നു ഇരുകൂട്ടരും. അനന്തകൃഷ്ണനെ അഞ്ചൽ ഗവ.ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.