video
play-sharp-fill

Friday, May 23, 2025
HomeMainസ്പീക്കര്‍ എ എൻ ഷംസീറിന്റെ ഗണപതി മിത്ത് പരാമര്‍ശം; പദവി ദുരുപയോഗം ചെയ്ത സ്പീക്കർ ആ...

സ്പീക്കര്‍ എ എൻ ഷംസീറിന്റെ ഗണപതി മിത്ത് പരാമര്‍ശം; പദവി ദുരുപയോഗം ചെയ്ത സ്പീക്കർ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; സ്പീക്കർ സ്ഥാനത്ത് നിന്ന് എ.എൻ ഷംസീറിനെ ഉടനടി മാറ്റണം; വിവാദ പരാമര്‍ശത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പരാതി

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: സ്പീക്കര്‍ എ എൻ ഷംസീറിന്റെ ഗണപതി മിത്ത് പരാമര്‍ശം വിവാദമായതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പരാതി. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നല്‍കിയത്. സ്പീക്കറെ ഉടനെ മാറ്റണമെന്നും ഷംസീര്‍ ആ സ്ഥാനത്ത് തുടരാൻ അര്‍ഹനല്ലെന്നും പരാതിയില്‍ പറയുന്നു.

കൂടാതെ സ്പീക്കര്‍ പദവി ദുരുപയോഗം ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ മുറിവുണ്ടാക്കുന്ന പ്രസ്താവനയാണ് സ്പീക്കര്‍ നടത്തിയത്. അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണെന്ന് അഭിഭാഷകൻ പരാതിയില്‍ വ്യക്തമാക്കി.സ്പീക്കര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഗണപതി ഭ​ഗവാൻ മിത്ത് മാത്രമാണെന്ന് പരാമർശത്തിൽ താൻ ഉറച്ച് നിൽക്കുന്നതായി സ്പീക്കര്‍ എ എന്‍. ഷംസീര്‍. കേരളത്തിൽറെ മഹിതമായ മതനിരപേക്ഷത ഉയർത്തിപിടിക്കാനാണ് ശ്രമിക്കുന്നത്.

മതേതര ഇന്ത്യയെ മതരാഷ്‌ട്രമാക്കാനാണ് ശ്രമം. അത് ചെറുത്ത് തോൽപ്പിക്കും. ശക്തരായ മതനിരപേക്ഷകന്‍ ആകുക . ശക്തരായ മതനിരപേക്ഷകന്‍ ആകുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഷംസീർ പറഞ്ഞു.പാഠ്യപദ്ധതിയുടെ മറവില്‍ ചരിത്രത്തെ കാവിവത്കരിക്കാനാണ് ശ്രമം .

പുതുതലമുറയെ തെറ്റായ വസ്തുതകള്‍ പഠിപ്പിക്കരുതെന്നും ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയാനല്ലെന്നും മേലാറ്റൂർ ആര്‍എംഎച്ച്എച്ചഎസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞു.

നായനാർ സർക്കാർ ആരംഭിച്ച സാക്ഷരതാ പ്രസ്ഥനത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് മലപ്പുറമാണ്. സാക്ഷരത പോലെ ഭരണഘടന പഠിപ്പിക്കണമെന്നും ഷംസീർ സദസിനോട് പറഞ്ഞു .

 

‘ഗണേശ ഭഗവാനെതിരെ പ്രകോപനപരമായ പരാമര്‍ശമാണ് ഷംസീര്‍ നടത്തിയത്. ഭക്തര്‍ക്ക് വേദനയുണ്ടാക്കുന്ന കാര്യമാണിത്. ഗണേശ ഭഗവാന്റെ തല മാറ്റി ആനയുടെ തലവച്ചത് അസംബന്ധവും യുക്തിക്ക് നിരക്കാത്തതുമാണെന്നും ഷംസീര്‍ പറഞ്ഞു. മതവികാരം വ്രണപ്പെടുത്താൻ കരുതിക്കൂട്ടിയാണ് ഇക്കാര്യം പറഞ്ഞത്.

വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ മതസ്പര്‍ധ വളര്‍ത്താനാണ് ലക്ഷ്യംവച്ചത്. ഭരണഘടനാ പദവി വഹിക്കുന്നയാള്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. അതിനാല്‍, രാഷ്ട്രപതി ഇടപെട്ട് സ്പീക്കര്‍ സ്ഥാനത്തുനിന്നും ഷംസീറിനെ നീക്കണം. അതിലൂടെ ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണം” കോശി ജേക്കബ് പരാതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, ശാസ്ത്രം സത്യമാണെന്നും വിയോജിപ്പാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്നും സ്പീക്കര്‍ എ.എൻ.ഷംസീര്‍. എന്നാല്‍ വിയോജിപ്പ് രേഖപ്പെടുത്താൻ ചരിത്രത്തെ വളച്ചൊടിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തെ പ്രമോട്ട് ചെയ്യുകയെന്നാല്‍ വിശ്വാസത്തെ തള്ളിപ്പറയലല്ല.

കേരളം മത നിരപേക്ഷതയുടെ മണ്ണാണ്. ഭിന്നിപ്പുണ്ടാക്കാൻ ഒരു ശക്തിയേയും അനുവദിക്കരുതെന്നും ഷംസീര്‍ പറഞ്ഞു. മലപ്പുറത്തെ സ്‌കൂള്‍ കെട്ടിട ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കുകയാണ്. കാവിവത്കരിക്കുകയാണ്. തന്നെ എതിര്‍ക്കാം. എന്നാല്‍ വസ്തുതകളല്ലാത്തത് പ്രചരിപ്പിക്കരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ക്ക് ഒരുപോലെ ഒന്നിച്ചിരിക്കാൻ സാധിക്കണം. അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാൻ സാധിക്കണം. അതാണ് കേരളം. ‘നോമ്പ് തുറക്കാൻ മുസ്ലിം സഹോദരങ്ങളല്ലാത്തവരെ ക്ഷണിക്കുന്നു. ഓണം കേരളീയരുടെ ദേശീയ ആഘോഷമാണെങ്കിലും അത് മുഖ്യമായും ആഘോഷിക്കുന്നത് ഹിന്ദുമത വിശ്വാസികളാണ്.

അവര്‍ മുസ്ലിം സഹോദരങ്ങളെ ക്ഷണിക്കുന്നു. ഇതാണ് കേരളം. വൈകുന്നേരത്തെ ബാങ്കുവിളി കേള്‍ക്കുമ്പോഴാണ് സന്ധ്യാനാമം ജപിക്കേണ്ട കാര്യം ഹിന്ദുമതവിശ്വാസികള്‍ക്ക് ഓര്‍മവരുന്നത്. അതാണ് കേരളം. നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ഉണ്ടാകേണ്ടത്.’- ഷംസീര്‍ പറഞ്ഞു.

‘മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതാണ്. എന്നാല്‍ മരിച്ചു എന്ന് വരുത്താനാണു ശ്രമം. കുട്ടികളെ ഭരണഘടന പഠിപ്പിക്കണം. രാഷ്ട്രത്തിന് മതമില്ല. പൗരന്മാര്‍ക്കാണ് മതം. ചരിത്ര സത്യങ്ങള്‍ നിഷേധിച്ച്‌ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കരുത്. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ല” സ്പീക്കര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments