
ന്യൂഡല്‍ഹി: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തില്‍ സിപിഎമ്മിലെ വനിതാ നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും, ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി ഉടന്‍ നടപടി സ്വീകരിക്കണമെന്നും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്‍ നല്‍കിയ പരാതിയില്‍ ഇതുവരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാത്തത് ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് ജെബി മേത്തര്‍ വിമര്‍ശിച്ചു. 112 അടിയന്തര നമ്പറിലേക്ക് വിളിച്ചിട്ടും പൊലീസ് നടപടി ഉണ്ടായില്ലെന്നത് ആശങ്കാജനകമാണെന്നും, ഒരു മന്ത്രിയുടെ ഭാര്യയ്ക്കുപോലും ഇത്തരമൊരു അനുഭവം നേരിടേണ്ടിവരുന്ന അവസ്ഥ സംസ്ഥാനത്ത് നിലനില്‍ക്കുന്നതായും അവർ പറഞ്ഞു.
അതേസമയം, ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന ആരോപണവുമായി ബന്ധപ്പെട്ട് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. മന്ത്രി മറ്റൊരു സ്ത്രീയുമായി ബന്ധത്തിലായിരുന്നുവെന്നും, ഇത് ഭാര്യ നേരില്‍ കണ്ടതായും പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് 112 ലേക്ക് വിളിച്ച് വിവരം അറിയിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


