മാപ്പ് പറഞ്ഞതുകൊണ്ട് തീരില്ല; ഗണേഷ് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ്; തലസ്ഥാനത്ത് പ്രതിഷേധം

Spread the love

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറും ഭാര്യയും തമ്മിലുള്ള പ്രശ്നം മാപ്പ് പറഞ്ഞതു കൊണ്ടുമാത്രം തീരില്ലെന്ന നിലപാടിലുറച്ച്‌ കോണ്‍ഗ്രസ്.

video
play-sharp-fill

ഗണേഷ് മന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഭാര്യയോട് മാപ്പ് പറഞ്ഞതില്‍ പ്രശ്നം തീരില്ലെന്നും രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം നടത്താനൊരുങ്ങുകയുമാണ് യൂത്ത് കോണ്‍ഗ്രസ്.

വിഷയത്തില്‍ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെയും വിമർശനം ശക്തമാക്കുകയാണ്. മന്ത്രിയുടെ ഭാര്യ പരാതി ഉന്നയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നും ഒത്തുതീർപ്പിനായി കുറ്റകൃത്യം മറച്ചു വെച്ചുവെന്നുമാണ് വിമർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഗണേഷ് കുമാർ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും മുൻ ഡിജിപി ആർ ശ്രീലേഖക്കുമെതിരെ ഡിജിപിക്ക്‌ പരാതി നല്‍കിയിരുന്നു യൂത്ത് കോണ്‍ഗ്രസ്‌. യൂത്ത് കോണ്‍ഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്റ്‌ ബിനു ചുള്ളിയിലാണ് പരാതി നല്‍കിയത്.