
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരസ്യ വിമർശനവുമായി പത്തനംതിട്ടയിലെ എൻഎസ്‌എസ് കരയോഗം. ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങി നില്‍ക്കുന്നത് അടുത്ത ജനറല്‍ സെക്രട്ടറി ആകാനാണെന്നാണ് കരയോഗം വൈസ് പ്രസിഡന്‍റ് ഹരീഷന്‍റെ വിമർശനം. അയ്യപ്പഭക്തരെയും സമുദായത്തെയും ഒന്നടങ്കം അധിക്ഷേപിച്ച സുകുമാരൻ നായർ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
സുകുമാരൻ നായരെ പിന്തുണച്ചു മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ കരയോഗം ഭാരവാഹിയുടെ പരസ്യ വിമർശനം. പരസ്യ പ്രതികരണത്തിന് പുറമേ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരൻ നായർക്കെതിരെയും മന്ത്രിക്കെതിരെയും പ്രദേശത്ത് ഫ്ലക്സുകളും ഉയർന്നിട്ടുണ്ട്.