ഗണേഷ്‌കുമാർ വീണ്ടും വിവാഹമോചിതനായി: രണ്ടാം വിവാഹവും അടിച്ചു പിരിഞ്ഞു; വീണ്ടും അടിയും ഇടിയും വിവാഹമോചനത്തിൽ കലാശിച്ചു
സ്വന്തം ലേഖകൻ
കൊട്ടാരക്കര: പത്തനാപുരം എംഎൽഎയും സിനിമാ താരവുമായ ഗണേഷ്‌കുമാറിന്റെ മന്ത്രി സ്ഥാനം തെറിക്കുന്നതിന് വരെ ഇടയാക്കിയ വിവാഹമോചനത്തിനു ശേഷം നടന്ന രണ്ടാം വിവാഹവും അടിച്ചു പിരിയുന്നതായി സൂചന. ഗണേഷിന്റെ ആറു വർഷം നീണ്ട രണ്ടാം ദാമ്പത്യമാണ് ഒടുവിൽ വിവാഹമോചനത്തിൽ എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.
2013ൽ യാമിനി തങ്കച്ചിയെന്ന ആദ്യഭാര്യയിൽ നിന്നും വിവാഹമോചനം നേടിയ നടൻ 2014ലാണ് ഒരു പ്രമുഖ ചാനലിലെ മാധ്യമപ്രവർത്തകയായ ബിന്ദു മേനോനെ വിവാഹം ചെയ്തത്. എന്നാൽ ബിന്ദു മേനോനുമായുള്ള നടന്റെ രണ്ടാം വിവാഹവും വേർപിരിയലിന്റെ വക്കിലാണെന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ എത്തുന്നത്.
കുടുംബബന്ധത്തിലെ ചില പ്രശ്‌നങ്ങളുടെ പേരിലാണ് 20 വർഷത്തോളമായി ഗണേഷ്‌കുമാറുമായുള്ള വിവാഹബന്ധം യാമിനി തങ്കച്ചി ഉപേക്ഷിച്ചത്. അന്ന് കടുത്ത ആരോപണങ്ങളാണ് യാമിനി ഗണേഷിനെതിരെ ഉന്നയിച്ചത്. എംബിബിഎസ് ബിരുദധാരിയാണെങ്കിലും ഉന്നതപഠനത്തിന് പോലും ഭർതൃവീട്ടിലെ പ്രശ്‌നങ്ങൾ കാരണം സാധിച്ചില്ലെന്ന് യാമിനി വെളിപ്പെടുത്തി. എന്നാൽ വിവാഹം കഴിച്ചത് മുതൽ ഗണേഷുമായി പ്രശ്‌നങ്ങൾ ആയിരുന്നെങ്കിലും ഗണേഷിനെ ചുറ്റിപ്പറ്റി കേട്ടിരുന്ന ഗോസിപ്പുകളായിരുന്നില്ല താൻ ബന്ധം അവസാനിപ്പിക്കുള്ള കാരണമെന്നാണ് അന്ന് യാമിനി പറഞ്ഞത്. നേരിട്ടനുഭവിച്ചതും കണ്ടതും ആയ കാര്യങ്ങൾ തന്നെ ഒരുപാടുണ്ടെന്നും യാമിനി വെളിപ്പെടുത്തിയിരുന്നു. സോളാർ കേസിലെ സരിതയുമായി ബന്ധപ്പെട്ടും അന്ന് ഗണേഷിന്റെ പേര് ഉയർന്നുകേട്ടിരുന്നു. 2013ൽ വിവാഹമോചിതനായ ഗണേഷ് 2014ലാണ് പാലക്കാട് സ്വദേശിനിയായ ബിന്ദുമേനോനെ വിവാഹം ചെയ്തത്. ബിന്ദുവിന്റെയും രണ്ടാം വിവാഹം ആയിരുന്നു ഇത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് ശേഷം ഗണേഷ് കുമാറിനൊപ്പം പത്തനാപുരത്തെ വീട്ടിലും ദുബായിലുമായിട്ടായിരുന്നു ബിന്ദുവിന്റെ താമസം. അതേസമയം ഇപ്പോൾ യാമിനിയുടെ ജീവിതത്തിൽ സംഭവിച്ചതിന് സമാനമായ കഥ തന്നെയാണ് ബിന്ദുവിന്റെ ജീവിതത്തിലും സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ എത്തുന്നത്. ഗണേഷ് കുമാറിന്റെ പേഴ്‌സണൽ അസിസ്റ്റന്റുമാർ വഴിവിട്ട കാര്യങ്ങൾക്കായി ഗണേഷ് കുമാറിനൊപ്പം നിൽക്കുന്നുവെന്ന പേരിലായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് റിപ്പോർട്ട്. ഗണേഷ് കുമാറിന്റെ വലം കൈ ആയ ഒരു പേഴ്‌സണൽ അസിസ്റ്റന്റിനെ ബിന്ദു ഇതിന്റെ പേരിൽ മർദ്ദിച്ചത്ര. പിന്നാലെ ഗണേഷുമായും വഴക്കുണ്ടായി. ഇതിന്റെ പേരിൽ പേഴ്‌സൺ അസിസ്റ്റന്റിനെ പുറത്താക്കുകയും ചെയ്തു. തുടർന്ന് ബിന്ദു ഭർതൃവീട് ഉപേക്ഷിച്ച് പാലക്കാട്ടെ സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇവിടെയാണ് ഇപ്പോൾ ബിന്ദു താമസിക്കുന്നത്. ഈ പ്രശ്‌നങ്ങളുടെ പേരിൽ ഇനി ഇരുവരും ഒരുമിച്ചില്ലെന്നാണ് പലരോടും വ്യക്തമാക്കിയത്. ഗണേഷ് കുമാറിനും ഈ ബന്ധം തുടരാൻ താൽപര്യമില്ലെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം പ്രശ്‌നക്കാരനായ പേഴ്‌സണൽ അസിസ്റ്റന്റിനെതിരെ ജോലി വാഗ്ദാനം നൽകി പണം തട്ടിയെന്ന പേരിലും പരാതികൾ എത്തുകയാണ്.