play-sharp-fill
യുവതിയെ ജോലി സ്ഥലത്തെത്തി മർദ്ദിച്ചു ; ഭർത്താവ് അറസ്റ്റിൽ

യുവതിയെ ജോലി സ്ഥലത്തെത്തി മർദ്ദിച്ചു ; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം:ജോലി സ്ഥലത്തെത്തി ഭാര്യയെ മർദിച്ച യുവാവ് അറസ്റ്റിൽ. കള്ളിക്കാട് മൈലക്കര മൺകുഴി വീട്ടിൽ ഗണേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി ജീവനക്കാരിയായ സിന്ധുവിനെ(38)നെ ഭർത്താവ് ഗണേഷ് ജോലിസ്ഥലത്തെത്തി മർദിക്കുകയായിരുന്നു.

കള്ളിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് യുവതി ജോലി ചെയ്യുന്നത്. സംഭവത്തെ തുടർന്ന് ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജീവനക്കാരിയെ മർദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group