ഗണേഷും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; മന്ത്രിസഭാ പുനഃസംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം ; പുനഃസംഘടന ഡിസംബർ അവസാനം

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബർ അവസാനം നടക്കും. എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവ കേരള സദസ് കഴിയുന്ന മുറയ്ക്കായിരിക്കും പുനഃസംഘടന. അഹമ്മദ് ദേവർകോവിലിനു പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും ആന്റണി രാജുവിനു കെബി ​​ഗണേഷ് കുമാറുമായിരിക്കും പുതിയതായി എത്തുക.

നവംബർ 18 മുതലാണ് നവകേരള സദസ്. ഡിസംബർ 24 വരെ നീണ്ടു നിൽക്കും. ശേഷമായിരിക്കും പുനഃസംഘടന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നണിയിലെ നാല് ഘടക കക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രി സ്ഥാനം നൽകാനായിരുന്നു തീരുമാനം. നിലവിലെ മന്ത്രിമാരുടെ രണ്ടര വർഷമെന്ന കാലാവധി നവംബർ 20നു പൂർത്തിയാകും.

കേരളത്തോടുള്ള കേന്ദ്ര അവ​ഗനയ്ക്കെതിരെ ദേശീയ, സംസ്ഥാന തലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനും നേരത്തെ തീരുമാനമായിരുന്നു. ദേശീയ തലത്തിൽ ഡൽഹിയിൽ പ്രക്ഷോഭം സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ജന പ്രതിനിധികളും പങ്കെടുക്കുമെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു.