ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ റോഡിൽ ജനുവരി 11 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളജ് റോഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡ് വഴിയുള്ള ഗതാഗതത്തിന് ഇന്നു മുതൽ (ജനുവരി 6) ജനുവരി 11 വരെ നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതം താഴെ പറയുംവിധം ക്രമീകരിച്ചിക്കുന്നു.

എം.സി. റോഡിൽ നിന്നു വരുന്ന വാഹനങ്ങൾക്കു നിലവിലുള്ള റോഡിലൂടെ മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളജ് ജംഗ്ഷനിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ അമ്മഞ്ചേരി-അടിച്ചിറ വഴി എം.സി. റോഡിൽ പ്രവേശിക്കണം.

മെഡിക്കൽ കോളജ് ജംഗ്ഷനിൽ നിന്നു കോട്ടയം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കുമാരനല്ലൂർ മേൽപ്പാലം വഴി എം.സി. റോഡിൽ പ്രവേശിക്കണം