ഗാന്ധിനഗറിൽ ട്രെയിനിൽ നിന്നു വീണ് അജ്ഞാതൻ മരിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ഗാന്ധിനഗറിൽ ട്രെയിനിൽ നിന്ന് വീണ് അജ്ഞാതൻ മരിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. പുലർച്ചെ അഞ്ചരയ്ക്കു ശേഷം കടന്നു പോയ ട്രെയിനിൽ നിന്നാണ് ഇയാൾ വീണു മരിച്ചതെന്ന് സംശയിക്കുന്നു. ഗാന്ധിനഗർ ജംഗ്ഷനിൽ നിന്ന് അൽപം മുന്നിലായുള്ള മേൽപ്പാലത്തിനു ചുവട്ടിലായാണ് മൃതദേഹം കണ്ടെത്തിയത്. ശരീരരത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതാണ് അപകടം വീഴ്ചയെ തുടർന്നാണെന്നു കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്നു ഗാന്ധിനഗർ എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി. എന്നാൽ, മൃതദേഹത്തിൽ നിന്നും ആരാണെന്നു തിരിച്ചറിയുന്നതിനുള്ള യാതൊരു രേഖയും ലഭിച്ചില്ല. തുടർന്ന് മൃതദേഹം പ്രാഥമിക നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.