
സ്വന്തം ലേഖകൻ
കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാരമായി പൊള്ളലേറ്റ നഴ്‌സായ യുവതി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ആലപ്പുഴ സ്വദേശി അരുണാണ് (38) അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
കൊലപാതക ശ്രമത്തിന് ഇയാള്‍ക്കെതിരേ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഭര്‍ത്താവ് ഭാര്യയുടെ മുഖത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയും ഭര്‍ത്താവും തമ്മില്‍ നേരത്തേ കുടുബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് യുവതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നുമാസം മുൻപാണ് വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയത്. വീട്ടുവഴക്കിനെത്തുടര്‍ന്ന് കോട്ടയം സ്വദേശിയായ യുവതി രക്ഷിതാക്കള്‍ക്കൊപ്പം കുമാരനല്ലൂരിലെ വാടകവീട്ടിലാണ് താമസം. നിരന്തര വഴക്കിനെത്തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസ് കഴിഞ്ഞദിവസം ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിരുന്നു. വഴക്കിനെത്തുടര്‍ന്ന് മാറിത്താമസിച്ചിരുന്ന ഭര്‍ത്താവ് ദിവസങ്ങള്‍ക്കുമുമ്ബാണ് വീണ്ടും യുവതിക്കൊപ്പം കുമാരനല്ലൂരിലെ വീട്ടിലെത്തി താമസം തുടങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.