കോട്ടയം ഗാന്ധിനഗറിൽ ഡോക്ടറുടെ കാർ ഇടിച്ച് പരിക്കേറ്റ അയ്മനം സ്വദേശിയായ യുവാവ് മരിച്ചു; അപകടം നടന്നത് ഇന്ന് രാവിലെ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ഗാന്ധിനഗറിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കെഎസ്ആർടിസി ബസിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു.

അയ്മനം മാങ്കീഴപ്പടിയിൽ വീട്ടിൽ രമേശന്റെ മകൻ സൂരജ് (25) ആണ് വാഹനാപകടത്തിൽ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമാരനെല്ലൂരിലുള്ള ഡോക്ടറിന്റെ ഡസ്റ്റർ കാറാണ് അപകടത്തിൽപ്പെട്ടത്.
കൂത്താട്ടുകുളത്തിന് പോകുകയായിരുന്ന കെ.എസ്ആർടിസി ബസും, എതിർദിശയിലെത്തിയ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.

ബസിലിടിച്ച ശേഷം നിയന്ത്രണം നഷ്ടമായ കാർ, സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സൂരജിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ് : ശശികല
സഹോദരൻ : സൗരജ്