മഹാത്മാ ഗാന്ധിയുടെ കോട്ടയം അരമന സന്ദർശന ശതാബ്ദിയാഘോഷം :മാർച്ച് 3 ന് ബി.സി.എം കോളേജിൽ: സമ്മേളനം ഡോ. ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്‌ത്‌ പ്രഭാഷണം നടത്തും.

Spread the love

കോട്ടയം: 1911-ൽ സ്ഥാപിതമായ കോട്ടയം രൂപതയുടെ ആസ്ഥാന കേന്ദ്രമായ കോട്ടയം മെത്രാസന മന്ദിരത്തിൽ 1925 മാർച്ച് 15 ന് ഭാരതത്തിൻ്റെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജി സന്ദർശിച്ച് ബിഷപ്പ് അലക്സാണ്ടർ ചൂളപ്പറമ്പിലുമായി ചർച്ച നടത്തിയതിൻ്റെ

video
play-sharp-fill

ശതാബ്ദിയോടനുബന്ധിച്ച് കോട്ടയം ബി.സി.എം കോളേജിൽ പൊതുസമ്മേളനവും ഗാന്ധിജിയൻ ആദർശങ്ങൾ സമകാലിക സമൂഹത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിക്കുന്നു.

മാർച്ച് 3 തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഡോ. ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്‌ത്‌ പ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.സി.എം കോളേജിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്‌മരണ സമ്മേളനത്തിൽ മത-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. 1925-ൽ വൈക്കം

സത്യാഗ്രഹത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ ഗാന്ധിജി വൈക്കത്തേക്കുള്ള യാത്രാ മദ്ധ്യേയാണ് അന്നത്തെ രൂപതാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ അലക്സാണ്ടർ ചുളപ്പറമ്പിൽ പിതാവിനെ അരമനയിൽ സന്ദർശിച്ച് ചർച്ചകൾ നടത്തിയത്.