”ഗാന്ധിജി തിരുവാർപ്പിൽ”പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി

Spread the love

കോട്ടയം : സ്വാതന്ത്ര്യസമരത്തിൻ്റെ സന്ദേശങ്ങൾ പങ്കു വച്ചും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കരുത്തു പകർന്നും മഹാത്മാഗാന്ധി നടത്തിയ കേരളയാത്രയുടെ ഭാഗമായി 1936ൽ തിരുവാർപ്പ് ഗ്രാമം സന്ദർശിച്ചതിൻ്റെ സ്മരണയ്ക്കായി തയ്യാറാക്കിയ പോസ്റ്റൽ സ്റ്റാമ്പ് ഗാന്ധിജയന്തി ദിനത്തിൽ തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള സ്മാരകലിഖിതത്തിന് മുന്നിൽ വച്ച് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് അജയൻ കെ.മേനോൻ പ്രകാശനം ചെയ്തു.

ഗാന്ധിജിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം ടി.ടി.ഐ നടത്തുന്ന പഠനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ചിത്രവും റെഡ് ഫോർട്ടിൻ്റെ ഫോട്ടോയും ചേർത്താണ് സ്റ്റാമ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. പ്രശസ്ത ചിത്രകാരനും ചരിത്രകാരനുമായ പള്ളിക്കോണം രാജീവാണ് ഗാന്ധിജി തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിൽ വച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ചിത്രം വരച്ചത്.

ടി.കെ.മാധവൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി ……. സ്വാഗതം ആശംസിച്ചു.
തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് അജയൻ കെ.മേനോൻ, കോട്ടയം ടി ടി ഐ പ്രിൻസിപ്പൽ ടോണി ആൻ്റണി, പള്ളിക്കോണം രാജീവ് എന്നിവർ സംസാരിച്ചു. ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാദേശിക ചരിത്രകാരന്മാരായ പള്ളിക്കോണം രാജീവ്, അനുഷ് സോമൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു