ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിഭാഗീയതയെ ചെറുക്കണം: ഗാന്ധിജയന്തി വാരാഘോഷങ്ങള്‍ക്ക് തിരുനക്കരയില്‍ തുടക്കം; ജില്ലാതല പരിപാടികൾ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: ജില്ലയിലെ ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ തിരുനക്കര ഗാന്ധി സ്ക്വയറില്‍ നിർവഹിച്ചു. മഹാത്മാഗാന്ധി പകർന്നു തന്ന സന്ദേശം ഉൾക്കൊണ്ട് എല്ലാത്തരം വിഭാഗീയതകൾക്കുമെതിരെ പോരാടാൻ സമൂഹത്തിന് കഴിയണമെന്ന് അദ്ദേഹം ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.

രാഷ്ട്രം നമുക്ക് നൽകിയ അതുല്യ സംഭാവനയാണ് മഹാത്മാഗാന്ധിയെന്നും അദ്ദേഹം പകര്‍ന്ന സ്വാതന്ത്ര്യത്തിന്‍റെ സന്ദേശവും ദേശാഭിമാനബോധവുമാകണം നമ്മളെ നയിക്കേണ്ടത് എന്നും ഗാന്ധിയൻ ദർശനങ്ങളെ നെഞ്ചേറ്റി മുന്നോട്ടു പോകാൻ  നമുക്ക് കഴിയണം എന്നും മന്ത്രി പറ‍ഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആധ്യക്ഷത വഹിച്ച പരിപാടിയിൽ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി ഗാന്ധി ജയന്തി ദിന സന്ദേശം നൽകി.  വിശിഷ്ടാതിഥികൾ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാ വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭാംഗം ജയമോൾ ജോസഫ്, അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർ എസ്. സഞ്ജീവ് കുമാർ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ്, റവന്യു, എക്സൈസ്, പോലീസ്, പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, പൊതുവിതരണം-ഉപഭോക്തൃകാര്യം, പൊതുമരാമത്ത് വകുപ്പുകൾ, സാക്ഷരതാ മിഷൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വാരാഘോഷത്തിന്‍റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടക്കും.