
ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ ? ഗുജറാത്തിൽ ഒമ്പതാം ക്ലാസിലെ പരീക്ഷാ ചോദ്യം കണ്ട് ഞെട്ടി വിദ്യാർത്ഥികൾ
സ്വന്തം ലേഖിക
അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി എങ്ങനെ ആത്മഹത്യ ചെയ്തുവെന്ന ചോദ്യവുമായി ഗുജറാത്തിൽ സ്‌കൂൾ പരീക്ഷ. ‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങിനെ’ എന്ന ചോദ്യത്തിനാണ് കുട്ടികൾ ഉത്തരമെഴുതേണ്ടത്. ഒമ്പതാം തരം വിദ്യാർഥികൾക്ക് നടത്തിയ പരീക്ഷയിലാണ് ഗാന്ധിജിയുടെ ചരിത്രത്തെ കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയത്.
സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുഫലം ശാലാ വികാസ് സങ്കുൽ എന്ന സംഘടനയുടെ കീഴിലെ സ്‌കൂളുകളിൽ നടത്തിയ പരീക്ഷയിലാണ് ചോദ്യം ഉൾപ്പെടുത്തിയത്. സംഘടനക്ക് കീഴിൽ സർക്കാറിൽ നിന്ന് ഗ്രാൻറ് സ്വീകരിച്ച് പ്രവർത്തിക്കുന്ന നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിജിയെ കുറിച്ചുള്ള ചോദ്യം അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ഗാന്ധിനഗർ ജില്ല വിദ്യാഭ്യാസ ഓഫിസർ ഭരത് വദേർ പറഞ്ഞു.
ചോദ്യം തയാറാക്കിയത് സ്‌കൂൾ അധികൃതരാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ഇക്കാര്യത്തിൽ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.