video
play-sharp-fill
ഗാന്ധിനഗറിൽ റോഡരികിൽ റിട്ടയേഡ് എസ് യെ മരിച്ച നിലയിൽ കണ്ടെത്തി : സംഭവത്തിൽ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു: തലയ്ക്ക് പുറകിൽ ഏറ്റ പരിക്ക് നിർണായകം

ഗാന്ധിനഗറിൽ റോഡരികിൽ റിട്ടയേഡ് എസ് യെ മരിച്ച നിലയിൽ കണ്ടെത്തി : സംഭവത്തിൽ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു: തലയ്ക്ക് പുറകിൽ ഏറ്റ പരിക്ക് നിർണായകം

സ്വന്തം ലേഖകൻ

കോട്ടയം: ഗാന്ധി നഗറിൽ റോഡരികിൽ റിട്ട. എസ് ഐയെ മരിച്ച നിലയിൽ കണ്ടെത്തി. ഗാന്ധിനഗറിലെയും ഡിവൈഎസ്പി ഓഫിസിലെയും എസ് ഐ ആയിരുന്ന തെള്ളകം മുടിയൂർക്കര പറയൻ കാവിൽ ശശിധരനെ (62) യാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ശശിധരൻ അയൽവാസിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലയ്ക്ക് പിന്നിൽ ഇതിൽ അസ്വാഭാവികമായി രീതിയിലുള്ള മുറിവ് കണ്ടതാണ് മരണം കൊലപാതകമാണെന്ന സംശയം ഉയർന്നത്. എന്നാൽ മരണകാരണം എന്താണെന്ന് ഇന്ന് ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകൂ. തിങ്കളാഴ്ച അയർലൻഡിൽ മക്കളുടെ അടുത്തേക്ക് പോകാൻ ഇരിക്കെയാണ് ശശിധരന്റെ മരണം.

പുലർച്ചെ വീട്ടിൽ നടക്കാനിറങ്ങിയ ശശിധരനെ വീടിന് മീറ്ററുകൾ അകലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദ്രോഗിയായ ശശിധരൻ ഇതേതുടർന്ന് മരിച്ചതാണെന്ന് സംശയത്തിലായിരുന്നു നാട്ടുകാരും ബന്ധുക്കളും. തുടർന്ന് പോലീസെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടത്തിയ പോലീസ് സംഘമാണ് അസ്വഭാവികമായ രീതിയിൽ തലയ്ക്ക് പിന്നിൽ ഏറ്റ മുറിവ് ശ്രദ്ധിച്ചത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയാഘാതത്തെത്തുടർന്ന് പിന്നിലേക്ക് തലയടിച്ചു വീണപ്പോൾ സംഭവിച്ചതിന് സമാനമായ മുറിവാകാം എന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. എന്നാൽ, തലയ്ക്കു പിന്നിലെ മുറിവിന്റെ രീതി പോലീസിനെ സംശയത്തിലാക്കുന്നു. ശക്തമായ ആയുധം കൊണ്ടുള്ളതിന് സമാനമാണ് മുറിവ് എന്നാണ് പോലീസ് നൽകുന്ന സൂചന. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുമെന്നും പോലീസ് പറയുന്നു.

അയൽവാസിയുമായി ആയി ശശിധരന് നേരത്തെ തർക്കമുണ്ടായിരുന്നു. ഇതും പോലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്. വൈകിട്ട് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മാത്രമേ മരണകാരണം വ്യക്തമാകൂ.