
ചങ്ങനാശ്ശേരി : പേപ്പർ ഗ്ലാസ് ഉപയോഗിച്ച് ഒരുക്കിയ മാഹാത്മഗാന്ധിയുടെ രൂപം ശ്രദ്ധേയമാകുന്നു.ഗാന്ധിജയന്തിയോടനുബന്ധിച്ച് പെരുന്ന തെക്കേടത്ത് മഞ്ജേഷ് മോഹൻ എന്ന കലാകാരൻ ആണ് 2031 പേപ്പർ ഗ്ലാസ് ഉപയോഗിച്ച് മനോഹരമായ രൂപം തീർത്തത്.എല്ലാവർഷവും ഗാന്ധിജയന്തി ദിനത്തിൽ മഞ്ജേഷ് രാഷ്ട്രപിതാവ് മാഹാത്മഗാന്ധിയുടെ ചിത്രമോ രൂപമോ
ഒരുക്കാറുണ്ട്.
കടലാസ് ഗ്ലാസുകൾ സ്റ്റേപ്ലർ പിന്നുകൾകൊണ്ട് കൂട്ടിച്ചേർത്ത് വാട്ടർകളറും ഉപയോഗിച്ചാണ് ഗാന്ധിജിയുടെ ചിത്രം പൂർത്തിയാക്കിയത്. ഇതിനായി നാലുദിവസം അഹോരാത്രം പണിയെടുത്തു;മുൻപ് പ്ലാസ്റ്റിക് കുപ്പികളുടെ അടപ്പുകൾ കൊണ്ടും. തെർമോകോൾ, ടിൻഷീറ്റ് എന്നിവകൊണ്ടും ഗാന്ധിജിയുടെ രൂപം ഉണ്ടാക്കിയിരുന്നു. പ്രശസ്ത കലാകാരൻ പരേതനായ മോഹൻ പെരുന്നയുടെ മകനാണ്.
പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം വെള്ളം നിറഞ്ഞ പാടശേഖരത്തിൽ 1,000 ചതുരശ്രയടി വൃത്താകൃതിയിലാണ് കഴിഞ്ഞ വർഷം ഗാന്ധിചിത്രം ഒരുക്കിയത്. കൊറുഗേറ്റഡ് ഷീറ്റുകളിൽ വാട്ടർ കളർ ഉപയോഗിച്ചാണ് വരച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
80 പീസുകളിലാണ് വരച്ചത്. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പോളി ഫോം ഷീറ്റ് പീസുകൾക്കടിയിൽ ഒട്ടിച്ചെടുത്തു. ഓരോ ഭാഗങ്ങളും എസ്ആർ പശ ഉപയോഗിച്ച് യോജിപ്പിച്ചതോടെ ചിത്രം പൂർണം. മഞ്ചേഷിന്റെയും സഹ പ്രവർത്തകരുടെയും 7 ദിവസത്തെ അധ്വാനമായിരുന്നു ഇതിനു പിന്നിൽ.
ഫൊട്ടോഗ്രഫർമാരായ മാർട്ടിൻ ജോസഫ്, സുജിത് പത്മാസ്, അസിസ്റ്റൻ്റ് രാഹുൽ തെക്കേടത്ത്, കുട്ടി ജോസ് എന്നിവരും സഹായത്തിനുണ്ടായിരുന്നു. മുൻപ് നൈലോൺ നൂലിൽ ഫോറക്സ് ഷീറ്റിൽ വരച്ച ഗാന്ധിചിത്രം മാനത്ത് ഉയർത്തി നിർത്തിയിട്ടുണ്ട്.
ഓട്ടോകൾക്ക് മുകളിൽ ഇരുമ്പു പൈപ്പുകളിൽ തകിട് പല ആകൃതിയിൽ മുറിച്ചെടുത്ത് പ്രതിമ പോലെയും, 30,633 പ്ലാസ്റ്റിക് കുപ്പിയടപ്പുകൾ ചേർത്തും ഗാന്ധിചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ‘മഞ്ചേഷ് ആർട്സ്’ എന്ന ശിൽ പകലാ സ്ഥാപനം നടത്തുന്ന ഇദ്ദേഹം ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാര ങ്ങൾ നേടിയിട്ടുണ്ട്.