ഗാന്ധിനഗറിൽ റിട്ട.എസ്.ഐയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലായിരുന്ന അയൽവാസി രക്ഷപെട്ടു; രക്ഷപെട്ടത് പ്രതിയെന്ന് സംശയിച്ച് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന സിജോ; രക്ഷപെട്ടത് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ നിന്നും; കസ്റ്റഡി സമയം പൂർത്തിയായതിനാൽ പ്രതിയെ വിട്ടതെന്ന് പൊലീസ്

Spread the love

ക്രൈം ഡെസ്ക് 

കോട്ടയം: ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ റിട്ട.എസ്.ഐയെ വെട്ടികൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിരക്ഷപെട്ടു. തെള്ളകം മുടിയൂർക്കര കണ്ണാമ്പടം ജോർജ് കുര്യനാ (ഷിജോ – 45)ണ് രക്ഷപെട്ടത്. ഞായറാഴ്ച പുലർച്ചെയോടെ തെള്ളകം മുടിയൂർക്കര പറയകാവിൽ റിട്ട.എസ്.ഐ സി.ആർ ശശിധരനെ(62)യാണ് കഴുത്തിലും തലയിലും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകാർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് കേസിലെ പ്രതിയെന്ന് സംശയിച്ച് അയൽവാസിയായ ഷിജോയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ടു ദിവസമായി കസ്റ്റഡിയിൽ ഇരുന്ന ഇയാൾക്കെതിരെ കൃത്യമായ തെളിവുകൾ കണ്ടെത്താൻ പൊലീസിനു സാധിച്ചില്ല. ഇതിനിടെയാണ് ഇയാൾ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്.

ഞായറാഴ്ച പുലർച്ചെയാണ് ശശിധരനെ കഴുത്തിലും തലയിലും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ ഷിജോ തന്നെയാണ് ശശിധരനെ വെട്ടിക്കൊലപ്പെടുത്തിയതെന്നു നാട്ടുകാർ കൃത്യമായ തെളിവുകൾ സഹിതം പൊലീസിനു മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇയാളെ ഞായറാഴ്ച ഉച്ചയോടെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകകായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ദിവസമായി ഇയാളെ ചോദ്യം ചെയ്തിട്ടും പൊലീസിനു കൃത്യമായ തെളിവുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ശശിധരനുമായി വഴി തർക്കം നിലനിന്നിരുന്ന അയൽവാസിയാണ് സിജോ. എന്നാൽ, കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധമോ, മറ്റെതെന്തങ്കിലും തെളിവുകളോ ലഭിക്കാതെ അന്വേഷണ സംഘം കുഴങ്ങുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ ഇയാളുടെ മൊബൈൽ സംഭവ സമയം ഈ സ്ഥലത്തുണ്ടായിരുന്നതായ കാണിക്കുന്നുണ്ട്.  എന്നാൽ, ഇവിടെ താമസിക്കുന്നയാളായതിനാൽ പൂർണമായി മൊബൈൽ ടവർ ലൊക്കേഷനെ ആശ്രയിക്കാൻ കഴിയില്ല.
സമാനമായ രീതിയിൽ ഇയാളിൽ നിന്ന് തലയ്ക്കടിയേറ്റിരുന്നു എന്ന പരാതിയുമായി സമീപവാസികളായ ഒന്നിലേറെ പേർ ഞായറാഴ്ചയും ഇന്നലെയുമായി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ, ആക്രമണമുണ്ടായപ്പോൾ ഇവരാരും എന്തുകൊണ്ടു പരാതി പറഞ്ഞിരുന്നില്ലെന്നതു പോലീസിനെ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു.

ഇതുകൊണ്ടു തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനും പൊലീസിനു സാധിച്ചിരുന്നില്ല. ഇതിനാൽ പ്രതിയായ ഷിജോയെ പൊലീസ് സ്റ്റേഷനിൽ കസേരയിലാണ് ഇരുത്തിയിരുന്നത്. തുടർന്ന് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസ്, എസ്.ഐ ടി.എസ് റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇടയ്ക്കിടെ പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിരക്ഷപെടുകയായിരുന്നു.

ഇയാളെ അറസ്റ്റ് ചെയ്യാത്തതിരുന്നതിനാൽ ലോക്കപ്പിൽ കിടത്താൻ പൊലീസിനു സാധിച്ചിരുന്നില്ല. ഇയാളെ സ്റ്റേഷനിലെ കസേരയിൽ ഇരുത്തിയിരിക്കുകയായിരുന്നു. ഇതിനിടെ ഇയാൾ സ്റ്റേഷനിൽ നിന്നും രക്ഷപെടുകയായിരുന്നുവെന്നാണ് വാദം. സംക്രാന്തി വരെ പൊലീസ് ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ലന്നും നാ്ട്ടുകാർ പറയുന്നു.

എന്നാൽ, 24 മണിക്കൂർ കസ്റ്റഡി സമയം കഴിഞ്ഞതിനാൽ പ്രതിയെ വിട്ടയക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. പ്രതിയെന്ന് സംശയിക്കുന്നയാൾക്കെതിരെ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ 24 മണിക്കൂർ കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ പ്രതിയെ വിട്ടയക്കുകയായിരുന്നുവെന്നും സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസ് പറഞ്ഞു.