play-sharp-fill
ഗാന്ധിനഗറിലെ പൊലീസ് ഉദ്യോഗസ്ഥനു കൊവിഡ്: സഹപ്രവർത്തകർ ക്വാറന്റയിനിൽ; ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നെഗറ്റീവ്

ഗാന്ധിനഗറിലെ പൊലീസ് ഉദ്യോഗസ്ഥനു കൊവിഡ്: സഹപ്രവർത്തകർ ക്വാറന്റയിനിൽ; ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നെഗറ്റീവ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയ്ക്കു കൊവിഡ് പോസിറ്റീവ്. ഇതോടെ സ്‌റ്റേഷനിലെ ഇദ്ദേഹത്തിന്റെ അഞ്ചു സഹ പ്രവർത്തകർ ക്വാറന്റയിനിലായി. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതോടെ ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസറും ക്വാറന്റയിനിൽ പോയി.


ഗാന്ധിനഗർ സ്‌റ്റേഷനിലെ എ.എസ്.ഐയ്ക്കു കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വയറുവേദനയും, ജലദോഷവും അടക്കം അനുഭവപ്പെട്ടതോടെ ഇദ്ദേഹം സഹപ്രവർത്തകരുമായി അകലം പാലിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടില്ല. പോസിറ്റീവാണ് എന്നു പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നു ഈ എ.എസ്.ഐ ഈരാറ്റുപേട്ടയിലെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സ തേടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ നിരവധി ഉദ്യോഗസ്ഥർക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരു വനിതാ എസ്.ഐ അടക്കം എട്ടോളം ഉദ്യോഗസ്ഥർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവാണ് എന്നു കണ്ടെത്തിയിട്ടുണ്ട്. ഇവർ ആശുപത്രി വിടുകയും ചെയ്തു.