video
play-sharp-fill

ഇലന്തൂർ ഗാന്ധി സ്മൃതി മണ്ഡപത്തിൽ ജനാധിപത്യ സംരക്ഷണ ദിനാചരണം നടത്തി

ഇലന്തൂർ ഗാന്ധി സ്മൃതി മണ്ഡപത്തിൽ ജനാധിപത്യ സംരക്ഷണ ദിനാചരണം നടത്തി

Spread the love

സ്വന്തം ലേഖകൻ

ഇലന്തൂർ: ലോകത്തിലെ എറ്റവും വലിയ ജനാതിപത്യ രാജ്യത്ത് ഇന്ന് ജനാധിപത്യത്തെ കാശപ്പു ചെയ്യുന്ന നടപടികളാണ് നടക്കുന്നതെന്നും ജനാധിപത്യ സംരക്ഷണത്തിനായി രണ്ടാം സ്വാതന്ത്ര്യ സമരത്തിലെക്ക് ജനം എത്തെണ്ട കാലം അതിക്രമിച്ചു എന്നു കെ.പി സി സി നിർവ്വാഹണ സമിതി അംഗം പി.മോഹൻരാജ് പറഞ്ഞു.

ഗാന്ധിജയന്തി ആഘോഷത്തിൻ്റെ ഭാഗമായി ഇലന്തൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മ്യതി മണ്ഡപത്തിൽ നടത്തപ്പെട്ട ജനാധിപത്യ സംരക്ഷണ ദിനാചരണം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡൻ്റ് പി.എം.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം.ബി സത്യൻ, ഇലന്തൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. മുകുന്ദൻ, സാംസൺ തെക്കേതിൽ,

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വിൻസൻ തോമസ് ചിറക്കാല, , ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ബൈജു ഭാസ്ക്കർ, ഷിബി ആനി ജോർജ്ജ് ജവഹർ ബാല മഞ്ച് പത്തനംതിട്ട ബ്ലോക്ക് ചെയർമാൻ സിനു ഇല്ലത്തു പറമ്പിൽ, യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജിബിൻ ചിറക്കടവിൽ, ജോസ് ഇല്ലത്തുപറമ്പിൽ, രഘുനാഥൻ, ജെയിംസ് മാടപ്പള്ളിൽ, എം.റ്റി.വർഗ്ഗീസ് അമൽ ഏബ്രഹാം ജേക്കബ് എന്നിവർ പ്രസംഗിച്ചു.