
വൈക്കം: ഗാന്ധി ജയന്തി ദിനത്തിൽ വൃത്തിയും വെടിപ്പുമള്ള ഇന്ത്യയെന്ന സന്ദേശമുയർത്തി വൈക്കം ലയൺസ് ക്ലബ് എൻ്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി വൈക്കം വലിയകവല സ്റ്റാച്യു ജംഗ്ഷനും പരിസരവും ശുചീകരീച്ചു.
റോഡിൻ്റെ പരിസരത്തെ പുല്ലും പടർപ്പും മാലിന്യങ്ങളും നീക്കിയശേഷം സ്റ്റാച്യു ജംഗ്ഷനിലെ റോഡിൻ്റെ ഡിവൈഡറുകൾ മാർക്കിംഗ് പെയിൻ്റ് ചെയ്തു കമനീയമാക്കി. വൈക്കം ലയൺസ് ക്ലബ് പ്രസിഡൻ്റ് ബി. ജയകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫസ്റ്റ് വൈസ് പ്രസിഡന്റ് മനോജ്കുമാർ യെസ്ടെക് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ് അംഗങ്ങളായ ബൈജു മാണി, ജോബികുര്യൻ, സെക്രട്ടറി പി എൻ രാധാകൃഷ്ണൻ, റീജിയണൽ ചെയർമാൻ മാത്യു കോടാലിച്ചിറ, സോൺ ചെയർമാൻ വി.വി.സുരേഷ് കുമാർ, സുനിൽകാസിൽ, സന്തോഷ്, രൂപേഷ് ആർ മേനോൻ, ജീമോൻ എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group