play-sharp-fill
ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണവുമായി യുവജന ക്ഷേമ ബോർഡ്

ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണവുമായി യുവജന ക്ഷേമ ബോർഡ്

സ്വന്തം ലേഖകൻ

കോട്ടയം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കോട്ടയം, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്, ദേവസ്വം ബോർഡ് കോളേജ് തലയോലപ്പറമ്പ് എൻ. എസ്. എസ്. യൂണിറ്റ്, ഗവൺമെന്റ് ഐ. റ്റി. ഐ ഏറ്റുമാനൂർ എൻ. എസ്. എസ് യൂണിറ്റ്, കെ. എൽ 36 ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് തലയോലപ്പറമ്പ് എന്നിവയുടെ സഹകരണത്തോടെ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് വേലുത്തമ്പി ദളവ മെമ്മോറിയൽ പാർക്കും പരിസരവും വൃത്തിയാക്കി അലങ്കാര ചെടികൾ നട്ടു.

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി. ജി. മോഹനൻ ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എം അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ . കെ. മിഥുൻ സ്വാഗതം പറഞ്ഞു തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  നിർമ്മല മാർട്ടിൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. കെ. കെ. ഷാജി, സാക്ഷരതാ മിഷൻ പ്രേരക്  സുശീല ഗോപാലൻ, യൂത്ത് കോ ഓർഡിനേറ്റർ  ബിനു ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു തുടർന്ന് യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് ഇൻഫർമേഷൻ ഓഫീസർ  ലൈജു എസ് കൃതഞ്ജത രേഖപ്പെടുത്തി.